പാകിസ്ഥാൻ താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ കണ്ട് പഠിക്കണം: സഹീർ അബ്ബാസ്

Web Desk

ഇസ്ലാമാബാദ്

Posted on September 10, 2020, 4:38 pm

പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ ഇന്ത്യൻ താരങ്ങളെ കണ്ടുപഠിക്കണമെന്ന് പാ‘ക് ഇതിഹാസം സഹീര്‍ അബ്ബാസ്.
ഇന്ത്യന്‍ ടീം ഒരു മത്സരത്തിനിടെ പ്രതിസന്ധിയില്‍ ആകുമ്പോള്‍ ടീമിലെ ആരെങ്കിലും ഒ­രാള്‍ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിന്റെ രക്ഷയ്ക്ക് എത്താറുണ്ട്. ഇപ്പോള്‍ ഇന്ത്യയുടെ ബാറ്റ്സ്മാൻമാർ എങ്ങനെയാണു കളിക്കുന്നതെന്ന് പാകിസ്ഥാൻ കാണണം.

എപ്പോഴൊക്കെ അവർ പ്രതിസന്ധിയിലായിട്ടുണ്ടോ, അപ്പോഴൊക്കെ ആരെങ്കിലും മുന്നോട്ടു വ­ന്ന് റൺസെടുക്കും– സഹീര്‍ അ­ബ്ബാസ് ഒരു യൂട്യൂബ് പേജിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും സഹീര്‍ അ­ബാസ് പ്രശംസിച്ചു. രോഹിത് ശര്‍മ്മ മികച്ച താരമാണെന്ന് നിങ്ങള്‍ പറയുന്നുണ്ടെങ്കില്‍ താരത്തില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കണമെന്നും സ­ഹീര്‍ അബ്ബാസ് പറഞ്ഞു.
Eng­lish sum­ma­ry: saheer abbas on pak­isthan crick­et play­ers
You may also­like this video: