Web Desk

ഇസ്ലമാബാദ്

June 23, 2020, 10:51 pm

ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ പത്ത് പാക് താരങ്ങൾക്ക് കോവിഡ്

Janayugom Online

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ പത്ത് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ ഹൈദര്‍ അലി, ഷദാബ് ഖാന്‍, ഹാരിസ് റൗഫ്, ഫഖർ സമാൻ, ഇമ്രാൻ ഖാൻ, ഖാഷിഫ് ഭട്ടി, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്നെയ്ൻ, മുഹമ്മദ് റിസ്വാൻ, വഹാബ് റിയാസ് എന്നിവർക്ക് കോവിഡ് പോസിറ്റീവാകുകയായിരുന്നു. പരിശോധനയ്ക്ക് മുമ്പ് താരങ്ങൾ ലക്ഷണങ്ങള്‍ ഒന്നും കാണിച്ചിരുന്നില്ല. ജൂലൈ അവസാനമാണ് പാകിസ്ഥാന്റെ ഇംഗ്ലീഷ് പര്യടനം തുടങ്ങുന്നത്. മൂന്ന് ടെസ്റ്റും മൂന്ന് ട്വന്റി 20കളുമാണ് ടീം ഇംഗ്ലണ്ടില്‍ കളിക്കുക.

നേരത്തെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച റാവല്‍പിണ്ടിയില്‍വച്ചാണ് ഇവര്‍ക്ക് കോവിഡ് പരിശോധന നടത്തിയത്. എല്ലാവരോടും ഉടന്‍ സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ റാവല്‍പിണ്ടിയില്‍ പരിശോധനയ്ക്കു വിധേയരായ ഇമാദ് വസീം, ഉസ്മാന്‍ ഷിന്‍വാരി തുടങ്ങിയ താരങ്ങളുടെ ഫലം നെഗറ്റീവായി.

അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിക്കാന്‍ ആഴ്ചകള്‍ ശേഷിക്കെ മുന്‍നിര താരങ്ങള്‍ക്കു കോവിഡ് സ്ഥിരീകരിച്ചത് ക്രിക്കറ്റ് ലോകത്തെയാകെ ആശങ്കയിലാക്കിയിട്ടുണ്ട്. യുകെയില്‍ വച്ച് ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയോടെയാണ് മൂന്നു മാസത്തോളം നീണ്ട ബ്രേക്കിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിക്കുന്നത്. വിന്‍ഡീസ് ടീം ഇതിനകം ഇംഗ്ലണ്ടിലെത്തിക്കഴിഞ്ഞു. അവരുടെ സംഘത്തിലെ മുഴുവന്‍ പേരെയും ഇംഗ്ലണ്ടിലേക്കു യാത്ര തിരിക്കും മുമ്പ് കോവിഡ് പരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. എന്നാല്‍ എല്ലാവരുടെ ഫലവും നെഗറ്റീവായിരുന്നു.

Eng­lish summary:Pakisthan crick­et play­ers test­ed covid positive

You may also like this video: