Web Desk

ന്യൂഡല്‍ഹി

June 13, 2020, 7:43 pm

ഇന്ത്യൻ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ

Janayugom Online

ഇന്ത്യൻ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. പാകിസ്ഥാന്റെ പ്രകോപനത്തെ തുടർന്ന് ഇന്ത്യ തിരിച്ചടിച്ചു. നിയന്ത്രണ രേഖയ്ക്കപ്പുറം പാകിസ്ഥാന്റെ 10 സേനാ പോസ്റ്റുകളാണ് ഇന്ത്യൻ സേന തകർത്തു. ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയോട് ചേർന്നുള്ള പൂഞ്ച്, രജൗരി സെക്ടറുകളിലാണ് പാകിസ്ഥാന്‍ തുടര്‍ച്ചയായി ഷെല്ലാക്രമണം നടത്തിയത്.

തുടർന്നാണ് ഇന്ത്യ പാകിസ്ഥാനു നേരെ തിരിച്ചടിച്ചത്. പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാക് അധീന കശ്മീരിൽ സ്ഥിതിചെയ്യുന്ന ശത്രുസേനയുടെ കാവൽപ്പുരകളാണ് ഇന്ത്യ തകർത്തത്. പാക് ‌സേനയ്ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചതായി സേനാ വൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ ദിവസം പാക്ക് ആക്രമണത്തിൽ ഇന്ത്യയുടെ ഭടൻ വീരമൃത്യു വരിച്ചിരുന്നു.

Eng­lish sum­ma­ry; Pak­isthan fur­ther provo­ca­tion on Indi­an border

you may also like this video;