Monday
18 Feb 2019

പാകിസ്താന്‍ അഫ്ഗാനിസ്താന് ഭീകരരെ  കൈമാറിയില്ലെന്ന് അഫ്ഗാനിസ്താന്‍

By: Web Desk | Wednesday 31 January 2018 7:31 PM IST

കാബൂള്‍: പാകിസ്താന്‍ അഫ്ഗാനിസ്താന് ഭീകരരെ  കൈമാറിയെന്ന അവകാശ വാദം തള്ളിക്കളഞ്ഞ് അഫ്ഗാനിസ്താന്‍. കഴിഞ്ഞ വര്‍ഷം 27 താലിബാന്‍- ഹഖാനി നെറ്റ് വര്‍ക്ക് ഭീകരരെ കൈമാറിയെന്ന വാദമാണ് അഫ്ഗാനിസ്താന്‍ തള്ളിക്കളഞ്ഞിട്ടുള്ളത്. പാകിസ്താന്‍ ഈ ഭീകരസംഘടനകളില്‍‍പ്പെട്ടെ ഒരാളെപ്പോലും തങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്നും അഫ്ഗാന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി ടോളോ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്താന്‍ 27 താലിബാന്‍- ഹഖാനി നെറ്റ് വര്‍ക്ക് ഭീകരെ കൈമാറിയെന്ന പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലിന്റെ അവകാശ വാദത്തിന് പിന്നാലെയാണ് അഫ്ഗാന്‍ അധികൃതര്‍ പാകിസ്താനെതിരെ രംഗത്തെത്തിയിട്ടുള്ളത്. പാകിസ്താന്‍ ഈ ഭീകരസംഘടനകളില്‍‍പ്പെട്ടെ ഒരാളെപ്പോലും തങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്നും അഫ്ഗാന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി ടോളോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ങ്ങള്‍ക്ക് തെരീക് ഇ താലിബാന്‍ അഫ്ഗാനിസ്താനും ഹഖാനി നെറ്റ് വര്‍ക്കും പാകിസ്താന്റെ മണ്ണ് ഉപയോഗിക്കുന്നത് പാകിസ്താന്‍ തടയുമെന്നും പാക് വിദേശകാര്യ വക്താവ് ട്വീറ്റില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് 27 ഭീകരരെ അഫ്ഗാനിസ്താന് കൈമാറിയിട്ടുള്ളതെന്നും പാകിസ്താന്‍ ട്വീറ്റില്‍ അവകാശപ്പെടുന്നു. 2017 നവംബറിലാണ് ഭീകരരെ കൈമാറിയതെന്നും പാകിസ്താന്‍ അവകാശപ്പെടുന്നു.പാകിസ്താന്‍ ഭീകരതയെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related News