പാക് വെടിവയ്പ്പിൽ സൈനികൻ കൊല്ലപ്പെട്ടു

Web Desk

ശ്രീനഗർ

Posted on June 22, 2020, 11:07 pm

ജമ്മു കശ്മീരിൽ അന്താരാഷ്ട്ര അതിർത്തിയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും ഒരു സൈനികൻ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഖാട്ടി, രജൗരി കത്വയിലെ അന്താരാഷ്ട്ര അതിർത്തി എന്നിവിടങ്ങളിലാണ് പാക് പ്രകോപനം ഉണ്ടായത്.

ഷെൽ പതിച്ച് ഗുരുതരമായി പരിക്കേറ്റ സൈനികൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പാക് സൈന്യം രജൗരി, പൂഞ്ച് നിയന്ത്രണ രേഖകളിൽ നടത്തിയ വെടിവയ്പ്പുകളിൽ ഈ മാസം കൊല്ലപ്പെട്ട നാലാമത്തെ സൈനികനാണ് ഇദ്ദേഹം.

Eng­lish sum­ma­ry: Pak­isthan vio­lates cease­fire agree­ment

You may also like this video: