പാലാ വിജയം: ഫറോക്കില്‍ എല്‍ഡിഎഫ് ആഹ്ലാദ പ്രകടനം

Web Desk
Posted on September 27, 2019, 7:33 pm

ഫറോക്ക്: പാലാ ഉപതിരഞ്ഞെടുപ്പിലെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഫറോക്കില്‍ പ്രകടനം നടത്തി. റെയില്‍വേ പരിസരത്തുനിന്ന് വാദ്യമേളങ്ങളോടെ ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഷോപ്പിംഗ് കോംപ്ലക്‌സില്‍ സമാപിച്ചു.

ഇ.ബാബു ദാസന്‍, എം സുധര്‍മ്മ, പി മുരളീധരന്‍, ചന്ദ്രമതി തൈത്തോടന്‍, കെടിഎ മജീദ്, പ്രകാശ് കറുത്തേടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നിരവധി വനിതകളും പ്രകടനത്തില്‍ പങ്കെടുത്തു.