15 July 2025, Tuesday
KSFE Galaxy Chits Banner 2

Related news

July 15, 2025
July 15, 2025
July 10, 2025
July 9, 2025
July 4, 2025
July 2, 2025
July 2, 2025
July 2, 2025
June 29, 2025
June 28, 2025

പാലക്കാട് ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിന് കീറാമുട്ടി

ബേബി ആലുവ 
കൊച്ചി
July 7, 2024 6:22 pm

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് നിയമസഭാ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ കടിപിടി തുടങ്ങി. തങ്ങളുടെ നോമിനികൾക്ക് എങ്ങനെയും സീറ്റ് ഒപ്പിക്കാനുള്ള വാശിയിൽ നേതാക്കളും രംഗത്തിറങ്ങിയതോടെ സ്ഥാനാർത്ഥി നിർണയം കെ പി സി സിക്കും ഹൈക്കമാന്റിനും കീറാമുട്ടിയാകുമെന്നുറപ്പായി.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, മുൻ തൃത്താല എം എൽ എ യും എ ഐ സി സി അംഗവുമായ വി ടി ബൽറാം, കോൺഗ്രസ് സോഷ്യൽ മീഡിയ കോഡിനേറ്ററും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ മത്സരിച്ച് തോറ്റയാളുമായ ഡോ.പി സരിൻ എന്നിവരാണ് സജീവമായി ഇപ്പോൾ കളത്തിലുള്ളത്. 2011 മുതൽ പാലക്കാട് എം എൽ എ യായിരുന്ന വടകര എം പി ഷാഫി പറമ്പിലിന്റെ നോമിനി രാഹുൽ മാങ്കൂട്ടത്തിലാണ്. തൃശൂർ ലോക്‌സഭാ തോൽവിയിൽ പിണങ്ങി നിൽക്കുന്ന കെ മുരളീധരന്റെ പിന്തുണയും മാങ്കൂട്ടത്തിലിനാണ്. പാർട്ടിയുടെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി പാലക്കാട് നിയമസഭാ മണ്ഡലം കയ്യൊഴിഞ്ഞ് വടകരയ്ക്ക് വണ്ടി കയറുന്നതിനു മുമ്പ്, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ താൻ നിർദ്ദേശിക്കുന്ന ആളെ വേണം സ്ഥാനാർത്ഥിയാക്കാൻ എന്ന് ഷാഫി ഉപാധി വച്ചിരുന്നതായി ഷാഫി മാങ്കൂട്ടത്തിൽ പക്ഷം പ്രചരിപ്പിക്കുന്നുണ്ട്.

എന്നാൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെയാണ് പാലക്കാട് എം പി, വി കെ ശ്രീകണ്ഠനും ഡി സി സി യും. വി ടി ബൽറാമും ഡോ. സരിനുമാണ് ശ്രീകണ്ഠന്റെ നോമിനികൾ. പാർട്ടി ശക്തിയാർജിക്കുമ്പോൾ സ്ഥാനാർത്ഥിയാകണമെന്ന് പലർക്കും ആഗ്രഹിക്കാം. അത് പലരീതിയിൽ പുറത്തുവരുകയും ചെയ്യും. പക്ഷേ, തീരുമാനമെടുക്കുന്നത് പാർട്ടിയാണ് കെ കരുണാകരൻ അനുസ്മരണച്ചടങ്ങിൽ പങ്കെടുത്ത് ശ്രീകണ്ഠൻ നടത്തിയ പരാമർശം മാങ്കൂട്ടത്തിലിനെ ഉന്നമിട്ടായിരുന്നുവെന്ന് വ്യക്തം. ജില്ലയ്ക്ക് പുറത്തു നിന്നുള്ള ഒരാൾ സ്ഥാനാർത്ഥിയായെത്തുന്നതിൽ ഡി സി സിക്കും താല്പര്യമില്ല. രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിയാണ്. മാത്രമല്ല, സീറ്റ് ലക്ഷ്യമിട്ട് കാലേക്കൂട്ടി മാങ്കൂട്ടത്തിൽ കരുക്കൾ നീക്കിത്തുടങ്ങിയതും സി സി സി യെ ചൊടിപ്പിച്ചിട്ടുണ്ട്.

പാലക്കാട് ആരാവണം കോൺഗ്രസ് സ്ഥാനാർത്ഥി എന്ന കാര്യത്തിൽ അവിടത്തെ വോട്ടർമാർക്ക് നല്ല ധാരണയുണ്ടെന്ന തുറന്നു പറച്ചിലുമായി കളം നിറഞ്ഞു നിൽക്കുകയാണ് ഡോ.പി സരിൻ. കെ സി വേണുഗോപാലിനെ നേരിൽക്കണ്ട് കാര്യങ്ങൾ ഗ്രഹിപ്പിക്കാൻ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കൂടിയായ സരിൻ കഴിഞ്ഞ ദിവസം ഡൽഹിയിലുമെത്തിയിരുന്നു. 

Eng­lish Sum­ma­ry: Palakkad by-elec­tions to Congress

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.