Web Desk

പാലക്കാട്

March 26, 2020, 3:57 pm

കോവിഡ് 19 സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

Janayugom Online

കോവിഡ് 19 സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. മണ്ണാർക്കാട് സ്വദേശിയായ ഇയാള്‍ ദുബായിൽ നിന്നെത്തിയത് മാർച്ച് 13 നാണ്. നിരീക്ഷണത്തിലായത് 21 നും. ഈ ദിവസങ്ങളിൽ ഇദ്ദേഹം സഞ്ചരിച്ച ഇടങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് എത്തിയ ശേഷം രോഗി ക്വാറന്റീന്‍ പാലിക്കാതെ 20 വരെ പലയിടത്തും സഞ്ചരിച്ചു. 21നാണ് ഇദ്ദേഹത്തെ വീട്ടിൽ നിർബന്ധിത നിരീക്ഷണത്തിലാക്കിയത്. പള്ളിയിൽ നമസ്കാരത്തിനും ആശുപത്രികളിലും പോയി. വീട്ടിലുള്ളവരുമായും നാട്ടുകാരുമായും ഇടപഴകി.

13ന് രാവിലെ 7.50ന് എയർ ഇന്ത്യയുടെ 344 വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. അവിടെ നിന്ന് നാല് കുടുംബാംഗങ്ങൾക്കൊപ്പം മണ്ണാർക്കാട്ടേയ്ക്കു പോയി. വീട്ടിലെത്തിയ ശേഷം ആനക്കപ്പറമ്പ്, കാരക്കുന്ന് എന്നിവിടങ്ങളിലുള്ള പള്ളികളിൽ പോയി. അടുത്ത ദിവസങ്ങളിലും ആനക്കപ്പറമ്പ് പള്ളിയിൽ പോയി.

മാര്‍ച്ച്‌ 16ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ മകനോടൊപ്പം ഇയാള്‍ കാറില്‍ പോയിരുന്നു. തുടര്‍ന്ന് ആശുപത്രിക്ക് അടുത്തുള്ള പച്ചക്കറിക്കട, പെട്രോള്‍ പമ്പ് എന്നിവടങ്ങളിലും സഞ്ചരിച്ചു. 18ന് വീണ്ടും മകനൊപ്പം താലൂക്ക് ആശുപത്രി കൊറോണ ഒപിയില്‍ പോയി. തുടര്‍ന്ന് തയ്യല്‍ കട, പി ബാലന്‍ സഹകരണാശുപത്രി എന്നിവിടങ്ങളിലും 21ന് പി ബാലന്‍ സഹകരണാശുപത്രി, വിയ്യാക്കുറിശ്ശി പള്ളി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും യാത്ര ചെയ്തു. ഇതെ തുടര്‍ന്ന് ഡോക്ടര്‍മാരുള്‍പ്പെടെ 170 പേരിലേറെ പേര്‍ നിരീക്ഷണത്തിലാണ്.

Eng­lish Sum­ma­ry; Palakkad covid 19 patient Route Map

YOU MAY ALSO LIKE THIS VIDEO