കോവിഡ് സ്ഥിരീകരിച്ച പാലക്കാട്ടുകാരന് ക്വാറന്റീനില്‍ പോകാതെ പലയിടത്തും സഞ്ചരിച്ചു.മണ്ണാർക്കാട് സ്വദേശിയായ രോഗി ദുബായിൽ നിന്നെത്തിയത് മാർച്ച് 13 നാണ്. നിരീക്ഷണത്തിലായത്ത് 21 നും. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് തടയാനുള്ള പ്രോട്ടോകോൾ ലംഘിച്ച് രോഗി പലയിടങ്ങളിലും കറങ്ങി നടന്നു. ഇതിനാൽ ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കുക ദുഷ്കരമായിരിക്കുകയാണ്.
51 വയസ്സുകാരൻ ഉംറ തീർഥാടനത്തിനു ശേഷമാണു കേരളത്തിലെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി മണ്ണാർക്കാട്ടേക്കു വരികയായിരുന്നു. അവിടെയെത്തി 13ന് ശേഷം പല സ്ഥലങ്ങളിലും ബസിൽ പോയി. ബാങ്കുകൾ, യത്തീംഖാന, പള്ളി എന്നിവിടങ്ങളിൽ പോയി. ജനങ്ങൾ അറിയിച്ചതിനെ തുടർന്നാണ് അധികൃതർ ഇയാളെ കണ്ടെത്തിയത്.
കോവിഡ് 19 രോഗ ബാധ ജില്ലയിൽ മൂന്ന് പേർക്ക് കൂടി സ്ഥിരീകരിച്ചതോടെ കടുത്ത നിയന്ത്രണങ്ങളാണ് പാലക്കാട് ഇന്ന് മുതൽ നടപ്പിലാക്കുക. മണ്ണാർക്കാട് മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ പരിഗണനയിലാണ്. സംസ്ഥാന അതിർത്തി കൂടിയായതിനാൽ ജില്ലയിലെ ആരോഗ്യമേഖലയിൽ അതീവ ജാഗ്രതയ്ക്കാണു നിർദേശം.
ENGLISH SUMMARY: Palakkad covid patient update
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.