ബി രാജേന്ദ്രകുമാര്‍

December 16, 2020, 6:12 pm

ചുവപ്പു പരവതാനി വിരിച്ച് പാലക്കാട് ജില്ലയും

Janayugom Online

ബി രാജേന്ദ്രകുമാര്‍

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിനെക്കാള്‍ തിളക്കമാര്‍ന്ന വിജയവുമായ് പാലക്കാട് ജില്ലയും. ആകെയുള്ള 88 ഗ്രാമ പഞ്ചായത്തുകളില്‍ 63 പഞ്ചായത്തുകളില്‍ ഭൂരിപക്ഷം നേടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പാലക്കാട് ജില്ലയെ അക്ഷരാര്‍ത്ഥത്തില്‍ ചുവപ്പണിയിച്ചത്.

ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 30‑ല്‍ 27 ഡിവിഷനുകളിലും വിജയിച്ചു. ജില്ലാപഞ്ചായത്തുകളില്‍ അലനല്ലൂര്‍, തിരുവേഗപ്പുറ, തെങ്കര ജില്ലാ പഞ്ചായത്തുകളില്‍ മാത്രമാണ് യു ഡി എഫിന് വിജയിക്കാനായത്. മൂന്നിടത്തും വര്‍ഗ്ഗീയ കക്ഷികളായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും മുസ്ലീംലീഗിലെ പ്രബല വിഭാഗത്തിന്റെയും പിന്തുണയിലായിരുന്നു നേരിയ വിജയം.

ബ്ലോക്ക് പഞ്ചായത്തിലേക്ക് നടന്ന മത്സരത്തില്‍ ആകെയുള്ള 13‑ല്‍, 11 ബ്ലോക്കുകളിലെ ഭരണം നേടിയാണ് ഇടതു മുന്നണി മികച്ച വിജയം സ്വന്തമാക്കിയത്.

13‑ബ്ലോക്കു പഞ്ചായത്തുകളില്‍ 11 ലും എല്‍ ഡി എഫ് വിജയം നേടിയപ്പോള്‍ വര്‍ഗ്ഗീയ കൂട്ടുകെട്ടിന്റെ അകമ്പടിയോടെയായിരുന്നു മണ്ണാര്‍ക്കാട്, പട്ടാമ്പി ബ്ലോക്കുകളില്‍ യു ഡി എഫ് വിജയം നേടിയത് എന്നത് അവരുടെ വിജയത്തിന്റെ മാറ്റു കുറയ്ക്കുന്നു.

അതുപോലെ തന്നെ മിന്നുന്ന വിജയമായി നഗരസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിലും എല്‍ ഡി എഫിന് പാലക്കാട് സമ്മാനിച്ചത്. പട്ടാമ്പി, ചിറ്റൂർ‐തത്തമംഗലം, ചെർപ്പുളശ്ശേരി നഗരസഭകള്‍ യു ഡി എഫില്‍ നിന്നും പിടിച്ചെടുത്തത് കോണ്‍ഗ്രസ് ജില്ലയില്‍ നടത്തിയ നുണ പ്രചാരണങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയായി. ഒറ്റപ്പാലം, ഷൊർണൂർ എന്നീ നഗരസഭകള്‍ മികച്ച ഭൂരിപക്ഷത്തോടെ നിലനിര്‍ത്തുകയും ചെയ്തു. മണ്ണാർക്കാട് യുഡിഎഫും, പാലക്കാട് നഗരസഭ ബിജെപിയും നിലനിർത്തി എന്നത് വര്‍ഗ്ഗീയ കൂട്ടുകെട്ടിന്റെ വിജയമായി കാണേണ്ടിയിരിക്കുന്നു.

ചിറ്റൂര്‍-തത്തമംഗലം നഗരസഭകളില്‍ ദൃശ്യമായത് ഡി സി സി പ്രസിഡന്റും എം പിയുമായ വി കെ ശ്രീകണ്ഠന്റെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളിലെ പരാജയമാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തന്നെ പരസ്യമായി പറയുന്ന സ്ഥിതിയായിരുന്നു.

അതേ സമയം സമഗ്ര റേഷന്‍ വിതരണവും, സമ്പൂര്‍ണ്ണ പട്ടയ വിതരണം, സമഗ്ര കുടിവെള്ള പദ്ധതികള്‍, മികച്ച ആരോഗ്യം കേന്ദ്രങ്ങള്‍, വിദ്യാഭ്യാസമേഖലയിലെ പുരോഗതി, കാര്‍ഷിക രംഗത്തെ സ്വയം പര്യാപ്തത, സമ്പൂര്‍ണ്ണ പാർപ്പിട പദ്ധതികള്‍, കുടുംബശ്രീ- തൊഴിലുറപ്പ്- അങ്കണവാടി മേഖലകളില്‍ നടത്തിയ സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികളാണ് ജില്ലയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് മികച്ച വിജയം നേടുന്നതിന് സഹായമേകിയത്.

ജില്ലയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് മികച്ച വിജയം സമ്മാനിച്ച സമ്മതിദായകരോട് സി പി ഐ ദേശീയ നിര്‍വ്വാഹകസമിതി കെ ഇ ഇസ്മയില്‍, മന്ത്രിമാരായ എ കെ ബാലന്‍, കെ കൃഷ്ണന്‍കുട്ടി, എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ വി ചാമുണ്ണി, സി പി ഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് എന്നിവര്‍ നന്ദി അറിയിക്കുകയും ചെയ്തു.

Eng­lish Sum­ma­ry : Palakkad dis­trict with red carpet

You May Also Like This Video