പാലക്കാട് സ്ഫോടക വസ്തു നിറച്ച പൈനാപ്പിൽ കഴിച്ചു ആന ചരിഞ്ഞ സംഭവത്തിൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നു സൂചന. 2 പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പിടിയിലായത് സ്ഫോടക വസ്തുവുള്ള കെണിയൊരുക്കിയവർ.
സൈലന്റ് വാലി നാഷനല്‍ പാര്‍ക്കിലുള്ള ആനയാണ് പടക്കങ്ങള്‍ നിറച്ച കൈതച്ചക്ക കഴിക്കാന്‍ ശ്രമിച്ച് പൊള്ളലേറ്റതിനെ തുടര്‍ന്ന് ചരിഞ്ഞത്. തുമ്പിക്കൈക്കും നാവിനുമെല്ലാം സാരമായ പൊള്ളലേറ്റതിനെ തുടര്‍ന്ന് വെള്ളത്തിലിറങ്ങിയ ആന അതേനില്പ്പില്ത്തന്നെ ചരിയുകയായിരുന്നു. സൈലന്റ് വാലിയില്‍നിന്ന് ആഹാരം തേടിയാണ് ആന സമീപഗ്രാമത്തിലെത്തിയത്. ഇവിടെ പടക്കം നിറച്ചുവച്ചിരുന്ന കൈതച്ചക്ക ആന തിന്നുകയായിരുന്നു. വായ്ക്കുള്ളില്‍ വച്ച് പടക്കം പൊട്ടിയതോടെയാണ് ആനയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. കടുത്ത വേദനയോടെ ദിവസങ്ങളോളം ആന ഗ്രാമത്തില്‍ അലഞ്ഞു.
updating…
ENGLISH SUMMARY: palakkad elephant case; two persons in custody
YOU MAY ALSO LIKE THIS VIDEO