Site iconSite icon Janayugom Online

പാലക്കാട് മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് തൂ ങ്ങിമരിച്ചു

മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് തൂ ങ്ങിമരിച്ച നിലയില്‍. പാലക്കാട് വിത്തനശ്ശേരിയിലാണ് സംഭവം. നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകൻ മുകുന്ദനെ വെട്ടിക്കൊന്നശേഷം ജീവനൊടുക്കിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

കടുത്ത പ്രമേഹ രോഗിയായിരുന്ന മകനെ ഒറ്റയ്ക്ക് നോക്കാൻ കഴിയില്ലെന്ന് പിതാവ് ബന്ധുക്കളോട് പറഞ്ഞിരുന്നു. ബാലകൃഷ്ണന്റെ ഭാര്യ ആറ് വർഷം മുമ്പാണ് മരിച്ചത്. മകന്റെ ഭാര്യയും മരിച്ചു. ഏറെ നേരമായിട്ടും ആരെയും കാണാഞ്ഞതിനെ തുടര്‍ന്ന്രാവിലെ വീട്ടിലെത്തിയ ബന്ധുക്കളാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ നെന്മാറ പൊലീസ് അന്വേഷണം നടത്തുന്നു.

Eng­lish Sum­ma­ry: Palakkad father killed his son and com­mit­ted suicide
You may also like this video

 

Exit mobile version