12 June 2024, Wednesday

മണ്ണാർക്കാട് ഹിൽവ്യൂ ടവറിൽ തീപിടുത്തം: 2 പേർ മരിച്ചു

Janayugom Webdesk
മണ്ണാർക്കാട്
September 10, 2021 9:13 am

‘ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മരണം. രണ്ട് പേര്‍ക്ക് പരിക്കേറ്റു.നഗരസഭാ ചെയര്‍പേഴ്സൺ ഫായിദ ബഷീറിൻറെ ഉടമസ്ഥതയിലുള്ള നെല്ലിപ്പുഴ ഹില്‍വ്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിനാണ് തീപ്പിടിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. തീ ഇതിനകം പൂര്‍ണമായും അണച്ചിട്ടുണ്ട്.ഹോട്ടലിനെ നാല് നിലയിലേക്കും തീപടർന്നു.

മലപ്പുറം തലക്കടത്തൂര്‍ സ്വദേശി പറമ്പത്ത് മുഹമ്മദ് ബഷീര്‍, പട്ടാമ്പി സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്. പാലക്കാട് സ്വദേശി അക്ബര്‍ അലി, മണ്ണാര്‍കാട് സ്വദേശി റിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എന്നാല്‍ ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. അഗ്നിരക്ഷാസേനയെത്തി തീ അണച്ചതോടെയാണ് മരണം സ്ഥിരീകരിച്ചത്.

ഹില്‍വ്യൂ ടവറിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മസാനി എന്ന റസ്റ്റോറന്റില്‍ നിന്നാണ് തീ പടര്‍ന്നത്. തീ പടര്‍ന്നതോടെ മുകള്‍ നിലയില്‍ ഉറങ്ങിക്കിടന്നിരുന്ന എല്ലാവരേയും പുറത്തിറക്കി എന്നാണ് കരുതിയിരുന്നത്. എന്നാല്‍ തീ അണച്ചതിന് ശേഷം തിരിച്ചില്‍ നടത്തിയപ്പോഴാണ് രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഫയര്‍ഫോഴ്‌സ് ഓഫീസിലെ ഫോൺ കേടായതിനാൽ എത്താന്‍ വൈകി എന്ന് നഗരസഭാ ചെയര്‍മാനും ഹോട്ടലിന്റെ ഉടമകളിലൊരാളുമായ ഫായിദ ബഷീര്‍ ആരോപിച്ചു.അഗ്നിരക്ഷാസേനയുടെ വാഹനത്തിൽ നിന്നും വെള്ളം പുറത്തേക്ക് വരാത്തതിനാല്‍ സംഭവസ്ഥലത്തെത്തി 10 മിനിറ്റ് കഠിനപ്രയത്നം നടത്തിയതിനുശേഷമാണ് വാഹനത്തിൽ നിന്നും വെള്ളം പമ്പ് ചെയ്യാൻ കഴിഞ്ഞത്.

eng­lish summary;palakkad fire break out in a lodge two dead
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.