8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 19, 2024
November 14, 2024
November 13, 2024
November 9, 2024
November 7, 2024
November 3, 2024
November 1, 2024
October 31, 2024
October 17, 2024

പാലക്കാട്ടെ ഹോട്ടല്‍ പരിശോധന: രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതൊന്നും സത്യമല്ലെന്ന് എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
November 7, 2024 10:18 am

പാലക്കാട്ടെ ഹോട്ടല്‍ പരിശോധനയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞതൊന്നും സത്യമല്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.അദ്ദേഹം പറഞ്ഞതെല്ലാം കളവാണെന്ന് എല്ലാവര്‍ക്കും മനസിലായെന്നും തരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുക്കുകയെന്നുള്ള അജണ്ടയാണ് കോണ്‍ഗ്രസിനുള്ളതെന്നും ഗോവിന്ദന്‍ പറഞ്ഞുകള്ളപ്പണത്തിന്റെ ഒഴുക്ക് അന്വേഷിക്കണം.

ബിജെപിയും കോണ്‍ഗ്രസും കള്ളപ്പണം ഒഴുക്കുന്നു. കള്ളപ്പണം ഒഴുക്ക് തടയാന്‍ എന്തൊക്കെ ചെയ്യണോ, അതൊക്കെ ചെയ്യണമെന്നു സര്‍ക്കാര്‍ വിഷയം അന്വേഷിക്കണമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കള്ളപ്പണ വിഷയത്തിൽ നുണ പറയുന്നവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാലക്കാട്ടെ ഹോട്ടല്‍ പരിശോധനയില്‍ കോണ്‍ഗ്രസിന് പരിഭ്രാന്തിയെന്ന് മന്ത്രി പി രാജീവും പ്രതികരിച്ചിരുന്നു. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ കാര്യങ്ങള്‍ വ്യക്തമായെന്നും കോണ്‍ഗ്രസ് എന്തോ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. രാഹുല്‍ പറഞ്ഞത് നുണയാണെന്ന് ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വ്യക്തമായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ അട്ടിമറി ലക്ഷ്യമിട്ടു കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലേക്ക് വന്‍തോതില്‍ പണം എത്തിച്ചെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.തുടര്‍ന്ന് പൊലീസ് ഹോട്ടലില്‍ പരിശോധനക്കെത്തുകയും കോണ്‍ഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെ മുറികളില്‍ പരിശോധന നടത്തുകയും ചെയ്തത്.

ബിന്ദു കൃഷ്ണയുടെ മുറി പരിശോധിച്ച പൊലീസ് തുടര്‍ന്ന് ഷാനി മോള്‍ ഉസ്മാന്റെ മുറിയില്‍ പരിശോധനയ്ക്ക എത്തുകയായിരുന്നു.എന്നാല്‍ വനിതാ പൊലീസ് ഇല്ലെന്ന കാരണം പറഞ്ഞ് ഷാനിമോള്‍ പരിശോധന തടയുകയുകയായിരുന്നു. പിന്നീട് പരിശോധനക്ക് വനിതാ പൊലീസിനെ പൊലീസ് എത്തിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൂടെയില്ലെന്ന വാദവും ഉയര്‍ത്തി പരിശോധന തടഞ്ഞു.കോണ്‍ഗ്രസ് നേതാക്കള്‍ പരിശോധന മന.പൂര്‍വം വൈകിപ്പിക്കാന്‍ ശ്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് അവര്‍ കൂടി വന്നതിനു ശേഷമാണ് പൊലീസിന് പരിശോധന നടത്താനായത്.

പരിശോധന വൈകിപ്പിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിനു മുന്നില്‍ സംഘര്‍ഷമുണ്ടാക്കുകയും ഇതിനിടയില്‍ കള്ളപ്പണം മാറ്റുകയും ചെയ്‌തെന്നാണ് സംശയം.അതേസമയം ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്പണം കൊണ്ട് വന്നു എന്ന ആരോപണങ്ങള്‍ക്ക് ബലം പകരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. വിവിധ സ്വകാര്യ ചാനലുകളിലൂടെ കേരളീയ സമൂഹം കണ്ടതാണ്. നീല ട്രോളി ബാഗുമായി കെഎസ്‌യു നേതാവ് ഫെനി നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. എംപിമാരായ ഷാഫി പറമ്പില്‍, ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ കെപിഎം ഹോട്ടലിലേക്ക് കയറുന്നതുള്‍പ്പെടെ ദൃശ്യങ്ങളിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.