പാലക്കാട് മണ്ണാർക്കാട് കോവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ മകൻ കെഎസ്ആർടിസിയിൽ കണ്ടക്ടർ. ഇയാളും നിരീക്ഷണത്തിലാണ്. ഇയാളുടെ പരിശോധന ഫലം ഇന്നോ നാളെയോ ലഭിക്കും. പാലക്കാട് കാരക്കുറിശ്ശി സ്വദേശിയായ കോവിഡ് ബാധിതന്റെ മകന് മാര്‍ച്ച് 17 ന് കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് കയറിയിരുന്നു. മണ്ണാര്‍ക്കാട്ടു നിന്ന് അട്ടപ്പാടി വഴി കോയമ്പത്തൂര്‍ ബസ്സിലാണ് ഇയാള്‍ ഡ്യൂട്ടി എടുത്തത്. മാര്‍ച്ച് 18 ന് ഇയാള്‍ പാലക്കാട്-തിരുവനന്തപുരം ബസ്സിലും ഡ്യൂട്ടി ചെയ്തിരുന്നതായി കണ്ടെത്തി.
17ന് രാവിലെ 6.15ന് കോയമ്പത്തൂരിലേക്കു പോയ ബസിൽ ജോലി ചെയ്തു.പിന്നീട് തിരുവനന്തപുരം ബസിൽ കണ്ടക്ടറായി. 18ന് രാവിലെ ഏഴിന് മണ്ണാർക്കാട് നിന്നു പുറപ്പെട്ട് എട്ട് മണിക്ക് പാലക്കാട് എത്തി. പാലക്കാട് നിന്ന് പ്രഭാതഭക്ഷണം കഴിച്ചശേഷം എട്ടരയോടെ ഇവിടെനിന്ന് പുറപ്പെട്ട് പത്ത് മണിക്ക് തൃശൂരിൽ എത്തി. ഉച്ചയ്ക്ക് കായംകുളത്ത് എത്തി അവിടെനിന്നു ഭക്ഷണം കഴിച്ചു. വൈകിട്ട് ആറ് മണിയോടെ തിരുവനന്തപുരം സെൻട്രൽ കെഎസ്ആർടിസി സ്റ്റേഷനിൽ ബസെത്തി. അവിടെനിന്ന് വികാസ് ഭവനിൽപോയി കഞ്ഞിക്കടയിൽനിന്ന് ഭക്ഷണം കഴിച്ചു വിശ്രമിച്ചു.19ന് തിരിച്ച് മണ്ണർക്കാടേക്ക് ബസ് പുറപ്പെട്ടു. ഈ ബസുകളിൽ യാത്ര ചെയ്തവരെല്ലാം തന്നെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്.
ക്വാറന്റീനില്‍ കഴിയാതെ കറങ്ങി നടന്ന മണ്ണാര്‍ക്കാട്ടെ കോവിഡ് ബാധിതനെതിരെ കേസെടുത്തതായി പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചു. ഹോം ക്വാറന്റീൻ നിർദേശം ലംഘിച്ചതിനാണ് കോസെടുത്തത്.
ENGLISH SUMMARY: Palakkad ksrtc conductor root map
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.