Web Desk

December 17, 2020, 10:24 am

‘‘കാവി പുതപ്പിക്കാൻ ഇത് ആർഎസ്എസ് കാര്യാലയം അല്ല; പാലക്കാട് നഗരസഭ ഓഫീസാണ് സംഘികളെ’’: വ്യാപക പ്രതിഷേധം

Janayugom Online

പാലക്കാട് നഗരസഭയിൽ ബിജെപിയുടെ അതിരുവിട്ട ആഹ്ലാദപ്രകടനം സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായുകയാണ്. വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെ ബിജെപിക്കാർ സർക്കാർ സ്ഥാപനമായ നഗരസഭാ ഓഫീസിൽ ജയ് ശ്രീറാം ബാനറുകൾ പതിക്കുകയായിരുന്നു.

ഈ അതിക്രമത്തെ വിമർശിച്ച് ഒരുപാട് പേർ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ രംഗത്ത് വന്നിട്ടുണ്ട്.അക്രമികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
ഈ സംഭവത്തെ അപലപിച്ച് ടിറ്റോ ആന്റണി എന്ന വ്യക്തി സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ് ഇതിനോടകം ചർച്ചാ വിഷയമായി മാറിക്കഴിഞ്ഞു.

ടിറ്റോ ആന്റണിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം

ഇത് RSS കാര്യാലയം അല്ല..
പാലക്കാട് മുനിസിപ്പാലിറ്റി ഓഫീസ് ആണ്..
ഒരു തദ്ദേശസ്വയംഭരണ ഓഫീസ്, ജനങ്ങൾ തിരഞ്ഞെടുത്തവരുടെ നഗരസഭ കാര്യാലയത്തിൽ ചെയ്യുന്ന അതിക്രമങ്ങൾ ആണിത്..
നിയമ നിർമാണ സഭ, നീതിന്യായ വകുപ്പ് എന്നു വേണ്ട എല്ലാം സംഘിവത്ക്കരിക്കുക.. അതാണവരുടെ നയം
നിങ്ങൾ BJP യെ ജയിപ്പിച്ചാൽ നടക്കാൻ പോകുന്നത് ഇതാണ്..
കേരളത്തിലെ നിയമസഭ മന്ദിരം ഇവർ ഇങ്ങനെ ആക്കും.. തിരുവനന്തപുരത്ത് ഇന്ന് സംഘികൾ ജയിച്ചിരുന്നെങ്കിൽ ഇത് അവിടെയും ആവർത്തിച്ചേനെ
കഴിഞ്ഞാഴ്ച്ച BJP ക്ക് വോട്ട് ചെയ്ത് ഓരോരുത്തർക്കും ഉള്ള മുന്നറിയിപ്പാണ്..
ഇന്ത്യയുടെ മതേതരത്വത്തിന് ബാധിച്ച കാൻസർ ആണ് BJP..

You may also like this video;