Web Desk

പാലക്കാട്

February 07, 2021, 6:20 pm

ആറ് വയസ്സുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ദൈവപ്രീതിക്ക് വേണ്ടി; മൊഴി നല്‍കി അമ്മ

Janayugom Online

പാലക്കാട് ആറ് വയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ദൈവപ്രീതിക്ക് വേണ്ടി. അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടിയാണ് കുട്ടിയെ ബലി നൽകിയതെന്ന് അമ്മ പൊലീസിന് മൊഴി നൽകി. ബോധപൂർവ്വം തന്നെയാണ് താൻ കൊലപാതകം നടത്തിയതെന്ന് അമ്മ പൊലീസിന് മൊഴി നൽകി.

ഞായറാഴ്ച പുലർച്ചെ നാലു മണിയോടെയാണ് സംഭവം നടന്നത്. ഷാഹിദ എന്ന 35 കാരി യുവതിയാണ് തന്റെ മൂന്നാമത്തെ മകൻ ആമിലിനെ (6) കുളിമുറിയിൽവെച്ച് കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

കൊലപാതകത്തിനു ശേഷം ജനമൈത്രി പോലീസിനെ വിവരം അറിയിച്ചത് ഷാഹിദ തന്നയാണ്. ഇതിനു ശേഷമാണ് തൊട്ടടുത്ത മുറിയില്‍ കിടന്നിരുന്ന ഷാഹിദയുടെ ഭര്‍ത്താവു പോലും വിവരം അറിയുന്നത്.

ENGLISH SUMMARY: palakkad mur­der updates

YOU MAY ALSO LIKE THIS VIDEO