Web Desk

പാലക്കാട്

December 26, 2020, 8:19 am

പാലക്കാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദുരഭിമാനക്കൊലയെന്ന് സൂചന: രണ്ട് പേര്‍ അറസ്റ്റില്‍

Janayugom Online

പാലക്കാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനീഷിന്റെ ഭാര്യാ പിതാവ് പ്രഭുകുമാറും അമ്മാവൻ സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു.

തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് സംഭവം. സഹോദരനൊപ്പം കടയില്‍ പോയപ്പോഴാണ് അക്രമമുണ്ടായത്.

മൂന്നു മാസം മുന്‍പാണ് അനീഷിന്‍്റെ വിവാഹം കഴിഞ്ഞത്. കൊലപ്പെടുത്തിയത് പെണ്‍കുട്ടിയുടെ ബന്ധുക്കളെന്ന് സംശയിക്കുന്നു. ദുരഭിമാനക്കൊലയെന്ന് സൂചനയുണ്ട്. ഇതര സമുദായത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതാണ് കൊലപാതക കാരണമെന്ന് സഹോദരന്‍ ആരോപിച്ചു.

വൈകീട്ടോടെയാണ് മാനാംകുളമ്പ് സ്വദേശി അനീഷിനെ ഭാര്യയുടെ അച്ഛൻ പ്രഭു കുമാറും അമ്മാവനും ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്.