പാലാരിവട്ടം അഴിമതി കേസിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസിൽ പ്രതി ചേർത്തിട്ടും ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യാൻ കോടതി നിർദ്ദേശം നൽകണം എന്നാണ് ഹർജിയിലെ ആവശ്യം.
കേസിലെ പ്രതികളായ ടി ഒ സുരജ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ടും ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുള്ള ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. പ്രതികളെ സഹായിച്ചതിന് വിജിലൻസ് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു.
English Summary; palarivattam scam case
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.