പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി ഒ സൂരജിനെതിരെ കേസ് സ്വീകരിച്ചത് സര്‍ക്കാരിന്റെ അനുമതിയോടെയെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന് 14 കോടി 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കേസെടുത്തതെന്ന സൂരജിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
ആര്‍ഡിഎസിന് മൊബിലൈസേഷന്‍ ഫണ്ട് നല്‍കിയതിനു പിന്നാലെ സൂരജ് കൊച്ചി ഇടപ്പള്ളിയില്‍ 17 സെന്റ് ഭൂമി വാങ്ങിയതായും വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു. പാലാരിവട്ടം പാലം അഴിമതിയില്‍ ടി ഒ സൂരജിന് നിര്‍ണായക പങ്ക് ഉണ്ടെന്നാണ് വാദം ഉയരുന്നത്. ഭൂമി ഇടപാടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നതായും വിജിലന്‍സ് ആരോപിക്കുന്നുണ്ട്.
English summary: Palarivattom bridge case followup
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.