Web Desk

September 23, 2020, 8:42 pm

പാലാരിവട്ടം പാലം; മേല്‍നോട്ട ചുമതല ഇ ശ്രീധരന്

Janayugom Online

പാലാരിവട്ടം പാലം പുതുക്കി പണിയുന്നതിന്റെ മേല്‍നോട്ട ചുമതല ഇ ശ്രീധരൻ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാലത്തിന്റെ പണി എട്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതി നടത്തിയ ആരും തന്നെ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗ്നമായ അഴിമതിയാണ് പാലം നിര്‍മ്മാണത്തില്‍ നടന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും തന്നെ സംശയമില്ല. യുഡിഎഫ് കാലത്തെ പല അഴിമതികളില്‍ ഒന്നു മാത്രമാണിത്. ഈ അഴിമതിയിലൂടെ ഖജനാവ് കൊളളയടിച്ചവരെ കൊണ്ട് കണക്ക് പറയിക്കുക എന്നത് നാടിന്റെ ഉത്തരവാദിത്തമായി കാണുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ENGLISH SUMMARY: PALARIVATTOM BRIDGE CONSTRUCTION TAKE OVER BY E SREEDHARAN

YOU MAY ALSO LIKE THIS VIDEO