November 28, 2022 Monday

Related news

November 15, 2022
November 8, 2022
November 3, 2022
November 3, 2022
November 1, 2022
October 31, 2022
October 28, 2022
October 26, 2022
October 24, 2022
October 21, 2022

പാലാരിവട്ടം പാലം അഴിമതി കേസ് റദ്ദാക്കണം; സൂരജിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി

Janayugom Webdesk
കൊച്ചി
June 24, 2021 7:21 pm

പാലാരിവട്ടം പാലം അഴിമതിയില്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ.സൂരജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണം. അഴിമതി നിരോധന നിയമത്തിലെ പുതിയ ദേഗതി പ്രകാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് വിജിലന്‍സ് തനിക്കെതിരെ കേസെടുത്തതെന്നും നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്.

കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവേ വിവരാവകാശ നിയമപ്രകാരം വിജിലന്‍സ് ഡിവൈഎസ്പി നല്‍കിയ മറുപടിയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെയാണ് തന്നെ പ്രതിയാക്കിയതെന്ന് വ്യക്തമാക്കിയിട്ടുണ്ടന്നും സൂരജ് ബോധിപ്പിച്ചു. കേസില്‍ തീര്‍പ്പാവുംവരെ വിചാരണ കോടതിയിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.പാലം അഴിമതിക്കേസില്‍ നാലാം പ്രതിയാണ് സൂരജ്.

ENGLISH SUMMARY:Palarivattom bridge cor­rup­tion case lat­est updations
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.