October 1, 2022 Saturday

Related news

July 23, 2021
July 19, 2021
June 24, 2021
May 24, 2021
March 24, 2021
March 7, 2021
March 7, 2021
March 7, 2021
March 6, 2021
March 4, 2021

പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങി; ഇബ്രാഹിം കുഞ്ഞിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധം

Janayugom Webdesk
കൊച്ചി
September 28, 2020 10:56 am

പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങി. ആദ്യഘട്ടത്തില്‍ പാലത്തിന്റെ ടാറ് ഇളക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഈ ജോലി നാല് ദിവസം കൊണ്ട് പൂര്‍ത്തിയാകും. ഇതു കഴിഞ്ഞയുടന്‍ ഗര്‍ഡറുകള്‍ ഇളക്കി മാറ്റും. ഇതിനായി രണ്ടരമാസം വേണ്ടിവരും. പാലത്തിന്റെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഡിഎംആര്‍സിയുടെ മുട്ടത്തുള്ള യാഡുകളിലേക്ക് മാറ്റും.

പാലത്തിലെ 102 ഗാർഡറുകളും മാറ്റി പുതിയത് സ്ഥാപിക്കും. കളമശ്ശേരി എച്ച് എം ടി യുടെ സ്ഥലത്തെ മെട്രോ നിർമ്മാണ യാർഡിലാണ് പുതിയ ഗാർഡറുകൾ വാർക്കുന്നത്. പാലത്തിലെ 17 സ്പാനുകളും നീക്കം ചെയ്തു പുതിയത് സ്ഥാപിക്കും. അതുപോലെ തൂണുകൾ ബലപ്പെടുത്തി മുഴുവൻ ലോഹ ബെയറിങ്ങുകളും മാറ്റി പുതിയ ബെയറിങ്ങുകൾ ഇടും. ഡിഎംആർസി മേൽനോട്ടത്തിൽ ഊരാളുങ്കൽ സൊസൈറ്റിയാണ് പാലം പൊളിക്കുന്നതും പുനർ നിർമ്മിക്കുന്നതും

പാലം പണി ആരംഭിചെങ്കിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ദേശീയപാതാ അതോറിറ്റി, പൊലീസ്, ഡിഎംആര്‍സിയുമായി കൂടിയാലോച്ചിച്ച ശേഷമാകും ഇത് സംബന്ധിച്ച തീരുമാനം എടുക്കുക. പാലം നിർമ്മാണം ആരംഭിച്ച് ഒൻപതു മാസത്തിനുള്ളിൽ ഗതാഗതത്തിന് തുറക്കാനാകുമെന്ന് കഴിഞ്ഞദിവസം ഇ ശ്രീധരൻ അഭിപ്രായപ്പെട്ടിരുന്നു. നിർമ്മാണത്തിലെ ഗുരുതരമായ തകരാർ കാരണം നിർമ്മാണം പൂർത്തിയായി രണ്ടുവർഷത്തിനകം പാലാരിവട്ടം മേൽപ്പാലം തകർന്നിരുന്നു. തുടർന്ന് പാലം അടച്ചിട്ടിരിക്കുകയായിരുന്നു.

അതേസമയം, പാലാരിവട്ടത്ത്  സിപിഐ പ്രതിഷേധവും നടന്നു. മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം

Eng­lish sum­ma­ry: Palar­i­vat­tom bridge demo­li­tion  started

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.