September 28, 2022 Wednesday

Related news

September 24, 2022
August 20, 2022
August 19, 2022
August 18, 2022
June 3, 2022
May 24, 2022
May 23, 2022
April 4, 2022
February 15, 2022
January 22, 2022

പാലാരിവട്ടം പാലം; ഇടതു സർക്കാരിന്റെ നിലപാടുകൾക്കംഗീകാരമെന്ന് ജി സുധാകരൻ

Janayugom Webdesk
തിരുവനന്തപുരം:
September 22, 2020 4:34 pm

പാലാരിവട്ടം പാലം പൊളിച്ച് പണിയണമെന്ന സുപ്രീം കോടതി വിധി ഇടതു സർക്കാരിന്റെ നിലപാടുകൾക്കംഗീകാരമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. അടിമുടി ബലക്ഷയമുള്ള പാലാരിവട്ടം പാലം പൂർണമായും പൊളിച്ചു പണിയണമെന്ന സംസ്ഥാന സർക്കാർ നിലപാട് ശരിവച്ച വിധി എഞ്ചിനീയറിംഗ് പ്രൊഫഷണലിസം, ശരിയായ ഭരണതീരുമാനം എന്നിവയുടെ വിജയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാന സർക്കാരിന് പാലാരിവട്ടം പാലം പണിയുമായി മുന്നോട്ട് പോകാമെന്ന പരമോന്നത കോടതിയുടെ വിധി പിണറായി സർക്കാരിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും നിലപാടുകൾക്കുള്ള അംഗീകാരമാണ്. പുതിയ കാലത്തെ പുതിയ നിർമ്മാണവുമായി സർക്കാർ മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

മെട്രോമാൻ ശ്രീധരന്റ റിപ്പോര്‍ട്ട്, മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട്, പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ചീഫ് എഞ്ചിനീയര്‍മാരുടെ റിപ്പോര്‍ട്ട് എന്നീ മൂന്ന് റിപ്പോര്‍ട്ടുകൾ തള്ളിയിട്ടാണ് ഹൈക്കോടതി പാലാരിവട്ടം പാലം വിഷയത്തില്‍ സ്റ്റേ ചെയ്തത്. 2100-ലധികം വിള്ളലുകളാണ് പാലത്തിലുണ്ടായിരുന്നത്. പാലം പൊളിച്ചുപണിയണമെന്നുള്ള റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് കൊച്ചിയിലെ ചില സ്വകാര്യ എഞ്ചിനീയര്‍മാരുടെയും റിട്ടയേർഡ് എഞ്ചിനീയര്‍മാരുടെയും സര്‍ക്കാര്‍ വിരുദ്ധ നീക്കമാണ് ആദ്യ ഘട്ടത്തില്‍ വിജയിച്ചത്.

ഒമ്പത് മാസം കൊണ്ട് പഴയ പാലം പൊളിച്ച് പുതിയത് നിര്‍മ്മിക്കാമെന്ന് ഇ ശ്രീധരന്‍ അംഗീകരിക്കുകയും മന്ത്രിസഭാ യോഗം അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പാലം പണിയുടെ വിലപ്പെട്ട എട്ട് മാസക്കാലം തടസപ്പെടുത്തിയെന്നത് മാത്രമാണ് കീഴ്കോടതിയുടെ വിധികൊണ്ട് ഉണ്ടായത്. ആ വിധി എഞ്ചിനീയറിംഗ് പ്രൊഫഷണലിസത്തിനെതിരായിരുന്നു. ഇന്നലെ സുപ്രീംകോടതി പ്രൊഫഷണലിസവും ഭരണപരമായ തീരുമാനവും അംഗീകരിച്ചുവെന്നും, നിയമം ഉയര്‍ത്തിപിടിച്ചുവെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY; Palar­i­vat­tom Bridge; G Sud­hakaran said that he agrees with the stand of the Left government

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.