December 6, 2022 Tuesday

Related news

July 23, 2021
July 19, 2021
June 24, 2021
May 24, 2021
March 24, 2021
March 7, 2021
March 7, 2021
March 7, 2021
March 6, 2021
March 4, 2021

പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന പൂര്‍ത്തിയായി; സർക്കാരിന് നാളെ കൈമാറും

Janayugom Webdesk
കൊച്ചി
March 4, 2021 10:31 am

പുനല്‍നിര്‍മ്മാണം നടത്തിയ പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന പൂര്‍ത്തിയായി. നാളെയോ മറ്റന്നാളോ പാലം റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന് ഔദ്യോഗികമായി കൈമാറും. രണ്ട് സ്പാനുകളിലായി നടത്തിയ പരിശോധനയാണ് ബുധനാഴ്ച അവസാനിച്ചത്

റിപ്പോർട്ട് വിലയിരുത്തി പൊതുമരാമത്തുവകുപ്പും ആർബിഡിസികെയും നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പാലം പൊതുജനങ്ങൾക്കായി തുറന്നുനൽകും. അനുകൂല മറുപടി ലഭിച്ചാൽ വെള്ളിയാഴ്ചതന്നെ പാലം സർക്കാരിന് കൈമാറാനാണ് കരാറുകാരുടെ തീരുമാനം.

ഭാരപരിശോധന ആരംഭിച്ചത് 27 നാണ്. പാലത്തിന്റെ 35, 22 മീറ്റർ നീളമുള്ള സ്പാനുകളിലാണ് ഭാരപരിശോധന നടന്നത്. ആദ്യം 35 മീറ്റർ സ്പാനിൽ പരിശോധന പൂർത്തിയായി. ഇത് വിജയിച്ചതിനുപിന്നാലെ 22 മീറ്റർ സ്പാനിലും പരിശോധന നടത്തി.

ENGLISH SUMMARY: palar­i­vat­tom bridge han­dover to govt on com­ing days

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.