October 1, 2022 Saturday

Related news

August 8, 2022
June 22, 2022
April 27, 2022
March 29, 2022
September 23, 2021
July 23, 2021
July 19, 2021
June 24, 2021
June 21, 2021
May 24, 2021

പാലാരിവട്ടം പാലം പുനർനിര്‍മ്മാണ ചെലവ് മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞില്‍ നിന്നും ഈടാക്കണമെന്നാവശ്യമുയരുന്നു

Janayugom Webdesk
കൊച്ചി :
September 23, 2020 4:40 pm

പാലാരിവട്ടം പാലം പുനർനിര്‍മ്മാണ ചെലവ് മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞില്‍ നിന്നും ഈടാക്കണമെന്നും ഇബ്രാഹിംകുഞ്ഞിന്റെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുംആവശ്യം ഉയർന്നു .ഇതിനിടെ പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. ഭാരപരിശോധന വേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചുകൊണ്ട് പാലം പുനര്‍നിര്‍മ്മിക്കുന്നതിന് സുപ്രീംകോടതി അനുവാദം നല്‍കി. മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് ലക്ഷ്യംവെച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാബിനറ്റ് ചുമതലപ്പെടുത്തിയ ഇ ശ്രീധരനോട് ഫോണില്‍ ആശയവിനിമയം നടത്തുകയും അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിക്കാമെന്ന് അറിയിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.

പാലാരിവട്ടം പാലം പുതുക്കി പണിയാനുള്ള സുപ്രീംകോടതി വിധി സംബന്ധിച്ച് വലിയ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്ന് മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് എംഎൽഎ മേൽപാലം മാത്രം പൊളിച്ചു പണിയാനാണ് കോടതി അനുമതി നൽകിയതെന്നാണ് അറിഞ്ഞത്. സുപ്രീംകോടതി വിധിയുടെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രമക്കേട് നടന്നാലും ഇല്ലെങ്കിലും തകരാർ സംഭവിക്കാറുണ്ട്. തകരാർ കണ്ടുപിടിച്ചാൽ കരാറുകാരൻ തന്നെ അത് പരിഹരിക്കണം. അതിനുള്ള വ്യവസ്ഥ കരാറിലുണ്ട്. ഇക്കാര്യത്തിൽ സർക്കാറിന് നഷ്ടമുണ്ടാവില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.അഴിമതി കേസിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. തന്‍റെ കൈകൾ ശുദ്ധമാണ്. തന്നെ കുരുക്കിലാക്കാൻ ശ്രമം നടന്നുവെന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു.

ENGLISH SUMMARY: Palar­i­vat­tom bridge recon­struc­tion cost to be borne by for­mer min­is­ter VK Ibrahimkunju

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.