പാലാരിവട്ടം പാലം നിര്‍മാണ കരാര്‍ നിയമവിരുദ്ധമായി ആര്‍ഡിഎസ് പ്രോജക്‌ട്സിന് നല്‍കിയതും 8.25 കോടി രൂപ മൊബിലൈസേഷന്‍ അഡ്വാന്‍സ് അനുവദിച്ചതും വി കെ ഇബ്രാഹിംകുഞ്ഞെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് പ്രവര്‍ത്തിച്ചത്. നിര്‍മാണത്തിന് പണം നല്‍കിയ കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ (കെആര്‍എഫ്ബി) വൈസ് ചെയര്‍മാനും നിര്‍മാണച്ചുമതല ഉണ്ടായിരുന്ന കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ കേരള (ആര്‍ബിഡിസികെ) ചെയര്‍മാനും ഇബ്രാഹിംകുഞ്ഞ് ആയിരുന്നു.
ഇബ്രാഹിംകുഞ്ഞും ടി ഒ സൂരജും കേസിലെ 10–-ാംപ്രതിയായ ആര്‍ബിഡിസികെ എംഡി മുഹമ്മദ് ഹനീഷും ചേര്‍ന്നാണ് കരാറില്‍ ക്രമക്കേട് നടത്തിയത്. ടെന്‍ഡര്‍ രേഖകളില്‍ കൃത്രിമം കാണിച്ച് ആര്‍ഡിഎസ് കമ്ബനിയ്ക്ക് കരാര്‍നല്‍കി. മൊബിലൈസേഷന്‍ അഡ്വാന്‍സ് ഉണ്ടാകില്ലെന്ന് പ്രീ ടെന്‍ഡര്‍ സമയത്ത് മന്ത്രി മറ്റു കമ്ബനികളെ അറിയിച്ചു. എന്നാല്‍ ഒടുവില്‍ മുടങ്ങിപ്പോയ ജോലികള്‍ക്കായി 8.25 കോടി രൂപ അഡ്വാന്‍സായി അനുവദിക്കുകയും ചെയ്തു. ഇതിനെ അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റ് എതിര്‍ത്തിരുന്നു. സ്വകാര്യ ബാങ്കുകള്‍ ഈടാക്കുന്ന 14.75 ശതമാനം പലിശ കണക്കാക്കിയാല്‍ 85 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.
ENGLISH SUMMARY:Palarivattom bridge scam; ebrahimkunju knew everything
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.