മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് പ്രതിയായ പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതികളെ സഹായിച്ചുവെന്ന വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. വിജിലൻസ് എറണാകുളം യൂണിറ്റ് ഡിവൈഎസ്പി ആർ അശോക് കുമാർ, ഫോർട്ട് ഇൻസ്പെക്ടർ എ കെ ഷെറി എന്നിെവരെയാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ വിശ്വാസ് മേത്ത സസ്പെന്റ് ചെയ്തത്. ഇവർക്കെതിരെ വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടു.
പാലാരിവട്ടം പാലം കേസന്വേഷണ ഉദ്യോഗസ്ഥനായിരുന്നു അശോക് കുമാർ. ഇദ്ദേഹത്തിനെതിരെ നേരത്തെ പരാതിയുയർന്നിരുന്നു. തുടർന്ന് അദ്ദേഹത്തെ മാറ്റി ഡിവൈഎസ്പി ശ്യാംകുമാറിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. തുടർന്ന് വിജിലൻസ് ഡയറക്ടർ നേരിട്ട് അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് സസ്പെൻഷൻ.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.