July 2, 2022 Saturday

Latest News

July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022

പാലാരിവട്ടം പാലം അഴിമതി: കൂടുതൽപേർ കുടുങ്ങും, കള്ളപ്പണക്കേസിലും അന്വേഷണം

By Janayugom Webdesk
February 18, 2020

പാലാരിവട്ടം പാലം അഴിമതി കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്ന് വിജിലൻസ്. പൊതുമരാമത്ത് വകുപ്പിലെ 19 ഉദ്യോഗസ്ഥരെക്കൂടി ചോദ്യം ചെയ്യാൻ വിജിലൻസ് നീക്കം തുടങ്ങി. ടി ഒ സൂരജിനെയും സുമിത് ഗോയലിനെയും ഇതോടൊപ്പം വീണ്ടും ചോദ്യം ചെയ്യാനാണ് വിജിലൻസ് നീക്കം. അതോടൊപ്പം ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസും വിജിലൻസ് അന്വേഷിക്കും. കള്ളപ്പണ ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തേക്കും. കേസിൽ ഇതുവരെ ടി ഒ സൂരജ്, ആർഡിഎസ് കമ്പനി എംഡി സുമിത് ഗോയൽ, ആർബിഡിസികെ ജനറൽ മാനേജർ പി ഡി തങ്കച്ചൻ, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജരായിരുന്ന ബെന്നി പോൾ എന്നിവരെ മാത്രമാണ് പ്രതി ചേർത്ത് അറസ്റ്റ് ചെയ്തത്.

പാലം നിർമിച്ച ആർഡിഎസ് കമ്പനിക്ക് മുൻകൂറായി എട്ടേകാൽ കോടി രൂപ അനുവദിച്ച് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനും മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനൊപ്പം മറ്റു മൂന്ന് ഉദ്യോഗസ്ഥർ കൂടി ഒപ്പിട്ടതിന്റെ രേഖകൾ വിജിലൻസിന് ലഭിച്ചിരുന്നു. താഴേത്തട്ടിൽ നിന്ന് ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാണ് ഫയൽ മുന്നിലെത്തിയതെന്നും പണം കൈമാറാൻ ഉദ്യോഗസ്ഥർ ശുപാർശ ചെയ്തെന്നുമാണ് വിജിലൻസിന്റെ ചോദ്യം ചെയ്യലിൽ ഇബ്രാഹിംകുഞ്ഞ് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് ഫയലിൽ ഒപ്പിട്ട മറ്റ് ഉദ്യോഗസ്ഥരെ കൂടി ചോദ്യം ചെയ്യാനുള്ള നീക്കം. കൃത്യമായ തെളിവുകൾ ലഭിച്ചാൽ ഇവരെ പ്രതി ചേർക്കുമെന്നാണ് സൂചന. അതേസമയം ഇബ്രാഹിംകുഞ്ഞിന്റെ സ്വത്ത് ഇടപാടുകൾ പരിശോധിക്കാനും വിജിലൻസ് നീക്കമുണ്ട്. അടുത്ത ബന്ധുക്കളുടെ സ്വത്തുക്കളെപ്പറ്റിയും അന്വേഷിക്കും. സംസ്ഥാനത്തും പുറത്തുമുള്ള സ്വത്തുക്കൾ, വ്യവസായ സംരംഭങ്ങൾ, നിക്ഷേപം എന്നിവ പരിശോധിക്കുമെന്നാണ് സൂചന.

കള്ളപ്പണ ആരോപണവുമായി ബന്ധപ്പെട്ടും വി കെ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. നോട്ട് നിരോധന കാലയളവിൽ ഇബ്രാഹിം കുഞ്ഞ് 10 കോടി രൂപ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി മാറ്റിയെടുത്തതായി ആരോപണം ഉയർന്നിരുന്നു. തുടർന്ന് പാലാരിവട്ടം അഴിമതിക്കൊപ്പം ഈ കേസിലും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗീരിഷ് ബാബു നൽകിയ പരാതിയിലാണ് വിജിലൻസിന്റെ ഈ മറുപടി. ഹർജി വീണ്ടും പരിഗണിക്കുന്നത് മാർച്ച് രണ്ടിലേക്ക് മാറ്റി.
അതിനിടെ കള്ളപ്പണ ആരോപണത്തിൽ ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിജിലൻസിന് കത്തയച്ചു. അന്വേഷണം ആവശ്യപ്പെട്ടുളള സ്വകാര്യ ഹർജിയിൽ എൻഫോഴ്സമെന്റ് ഡയറക്ട്രേറ്റിനെ നേരത്തെ ഹൈക്കോടതി കക്ഷി ചേർത്തിരുന്നു.

Eng­lish Sum­ma­ry: palar­i­vat­tom bridge update

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.