Web Desk

തിരുവനന്തപുരം:

March 07, 2021, 8:18 am

പാലാരിവട്ടം മേൽപ്പാലം ഇന്ന് തുറന്നു നൽകും

Janayugom Online

യുഡിഎഫ് സർക്കാരിന്റെ കാലത്ത് പണിത് ഒരുവർഷത്തിനുശേഷം തകർന്നുപോയ കൊച്ചി പാലാരിവട്ടം മേൽപ്പാലം റെക്കോഡ് വേഗതയിൽ പണിത് ഇന്ന് ഗതാഗതത്തിനായി തുറന്നു നൽകും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഉള്ളതിനാൽ ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങുകളൊന്നും ഇല്ലാതെ വൈകുന്നേരം നാലു മണിക്കാണ് പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്തു നടന്ന വൻ അഴിമതികളിൽ ഒന്നാണ് പാലാരിവട്ടം പാലം നിർമ്മാണം. 47.70 കോടി രൂപ എസ്റ്റിമേറ്റിൽ പണിത പാലം ഒരു വർഷം പിന്നിട്ടപ്പോഴേക്കും തകർന്നു. 22.86 കോടി രൂപയുടെ നിർമ്മാണച്ചെലവിൽ 100 വർഷത്തെ ഉറപ്പുള്ള പാലമാണ് എൽഡിഎഫ് സർക്കാർ പാലാരിവട്ടത്ത് പുതുതായി പണികഴിപ്പിച്ചത്.

ENGLISH SUMMARY: palar­i­vat­tom bridge will be open on today

YOU MAY ALSO LIKE THIS VIDEO