ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി പാലാവരിവട്ടം പാലം അഴിമതി കേസിലെ പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎ നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരുവനന്തപുരത്തേക്ക് പോകാൻ അനുവദിക്കണം, എംഎൽഎ ക്വാർട്ടേഴ്‌സ് ഒഴിയണം എന്നത് അടക്കം ഉള്ള ആവശ്യം ഉന്നയിച്ചാണ് ഹർജി നൽകിയത്. എന്നാൽ രാജ്യസഭാ തെറ്റഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരെഞ്ഞെടുത്തു എന്ന് പ്രോസിക്യൂട്ടർ അറിയിച്ചു. ഇതോടെയാണ് ഹർജി തള്ളിയത്. നിലവിലെ ജാമ്യവ്യവസ്ഥ അനുസരിച്ച് ഇബ്രാഹിംകുഞ്ഞിന് ജില്ല വിട്ട് പോകാന്‍ കഴിയില്ല.
English summary: palarivattom case followup
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.