Web Desk

കൊച്ചി

January 06, 2021, 3:32 pm

ഇലക്ഷനിൽ മത്സരിക്കുന്നത് ജയിലില്‍ പോയിട്ടാകാമെന്ന് ഇബ്രാഹിംകു‌ഞ്ഞിനോട് ഹെെക്കോടതി

Janayugom Online

പാലാരിവട്ടം അഴിമതി കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കവെ മുന്‍ മന്ത്രി ഇബ്രഹിം കുഞ്ഞിനെ രൂക്ഷമായി വിമര്‍ശിച്ച് ഹെെക്കോടതി. ഇലക്ഷനിൽ മത്സരിക്കുന്നത് ജയിലില്‍ പോയിട്ടാകാമെന്ന് ഇബ്രാഹിംകു‌ഞ്ഞിനോട് ഹെെക്കോടതി. പാലാരിവട്ടം അഴിമതി കേസില്‍ പ്രതിയായ ഇബ്രാഹിംകു‌ഞ്ഞ് , മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി ഇലക്ഷനിൽ മത്സരിക്കാൻ കഴിഞ്ഞ ദിവസം അനുമതി തേടിയിരുന്നു. ഇതും ജാമ്യപേക്ഷയില്‍ പറയുന്ന കാര്യങ്ങളും പരസ്പര വിരുദ്ധമാണെന്നും അതിനാല്‍ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവധിക്കരുതെന്ന് സര്‍ക്കാര്‍ ഹെെക്കോടതിയെ അറിയിച്ചു.

ഇലക്ഷനിൽ മത്സരിക്കാൻ നോമിനേഷന്‍ നല്‍കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണം. ആരോഗ്യ കാരണങ്ങള്‍ പരിഗണിച്ചാണ് ജാമ്യം നല്‍കാന്‍ തീരുമാനിച്ചത്. എന്നാലിപ്പോള്‍ ഇലക്ഷനില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നു. ഇത് ജയിലില്‍ പോയിട്ടാകാമെന്ന് കോടതി വിമര്‍ശിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Eng­lish sum­ma­ry: Palar­i­vat­tom case followup
You may also like this video: