Web Desk

കണ്ണൂർ

July 06, 2021, 10:52 am

പാലത്തായി പീഡനം; കുറ്റപത്രം സമർപ്പിച്ചു, ബിജെപി നേതാവിനെതിരെ ശാസ്ത്രീയ തെളിവുകള്‍

Janayugom Online

പാലത്തായി പീഡന കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ബിജെപി നേതാവ് പത്മരാജൻ കുട്ടിയെ പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് കുറ്റപത്രം. പോക്സോ വകുപ്പുകൾ അടങ്ങിയ കുറ്റപത്രം തലശേരി പ്രത്യേക കോടതിയില്‍ ഡിവൈഎസ്പി രത്നകുമാറാണ് സമർപ്പിച്ചത്. സ്കൂള്‍ ശുചിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയാണ് കേസില്‍ പ്രധാന തെളിവ്. ഇതിന്റെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് നേരത്തെ തന്നെ ലഭിച്ചിരുന്നു.

2020 ജനുവരിയിലാണ് പാലത്തായിയില്‍ ഒമ്പതു വയസുകാരി പീഡനത്തിന് ഇരയായെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. ആദ്യം പാനൂര്‍ പൊലീസ് കേസ് അന്വേഷിച്ചത്. എന്നാല്‍ ഇതില്‍ ഗുരുതര വീഴചകള്‍ ഉണ്ടായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും പീഡനം നടന്നിട്ടില്ലെന്നും പത്മരാജനെതിരെ പോക്സോ കേസ് നിലനില്‍ക്കില്ലെന്നുമായിരുന്നു പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം.

ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. പുതിയ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ കണ്ടെത്തുകയായിരുന്നു.

Eng­lish sum­ma­ry: Palathayi poc­so case followup

You may also like this video: