പാലസ്തീന്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു

Web Desk
Posted on March 30, 2018, 9:51 pm

ഗാസ: ഗാസയില്‍ പാലസ്തീന്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. 1100 പേര്‍ക്ക് പരുക്കുണ്ട്. ടിയര്‍ ഗ്യാസ് പ്രയോഗത്തിലാണ് പരുക്ക് പറ്റിയത്.

വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവര്‍ പലസ്തീന്‍കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. . പലസ്തീന്‍‌ ഇസ്രയേല്‍ അതിര്‍ത്തിയില്‍ ആറ് ആഴ്ചകള്‍ നീളുന്ന സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന പ്രതിഷേധത്തിനിടെയാണ് വെടിവയ്പുണ്ടായത്.