
പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതി ഇന്ന് അന്തിമ വിധി പറയും. ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് ടോൾ പിരിവ് മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി ഇന്നലെ വരെ നീട്ടിയിരുന്നു. അതേസമയം, ഗതാഗത പ്രശ്‌നങ്ങൾ ഭാഗികമായി പരിഹരിച്ചതായി തൃശൂർ ജില്ലാ കളക്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായ 18 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 13 ഇടങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്നും, ബാക്കി സ്ഥലങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ജില്ലാ കളക്ടറുടെ ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാകും ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ കോടതി അന്തിമ തീരുമാനം എടുക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.