സാന്ത്വന പരിചരണ ദിനാചരണം 

Web Desk
Posted on January 16, 2018, 9:12 pm
കൊച്ചി:  നോർത്ത് ഇടപ്പള്ളി വി എച് എസ് സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ   സാന്ത്വന പരിചരണ  ദിനാചരണം   സംഘടിപ്പിച്ചു. ഇതിന്റ  ഭാഗമായി എറണാകുളം ജനറൽ ആശുപത്രിയിലെത്തി ക്യാൻസർ വാർഡിലെ രോഗികൾക്ക് വോളന്റീയർമാരും അദ്ധ്യാപകരും സ്വാന്ത്വനമേകി.കിഡ്‌നി മാറ്റിവച്ചവരുടെ സംഗമത്തിലും പങ്കാളികളായി. പാലിയേറ്റീവ് കെയർ മേധാവി ഡോ.  ജി മോഹൻ കുട്ടികൾക്ക് ക്ലാസ്സെടുത്തു. എൻ എസ് എസ് പ്രോഗ്രാം ഓഫിസർ എം സി സന്തോഷ്, ജെറിക്കുട്ടി കെ കുര്യൻ,പ്രീയദർശിനി  വി ആർ , സ്വിദിൻ സജീവൻ എന്നിവർ നേതൃത്വം നൽകി