പാലിയേറ്റീവ് കെയറിനായി തദ്ദേശ സ്ഥാപനങ്ങൾ നാലു വർഷം കൊണ്ട് നടപ്പാക്കിയത് 281.22 കോടി രൂപയുടെ പദ്ധതികൾ. 4.69 ലക്ഷം ആളുകൾക്കാണ് സ്വാന്തന പരിചരണം ലഭ്യമാക്കിയത്. പാലിയേറ്റീവ് രോഗികളെ പരിചരിക്കുന്നതിനും അവർക്കാവശ്യമായ ഭക്ഷണം, മരുന്ന് എന്നിവ ലഭ്യമാക്കുന്നതിനും അർഹരായ കൂടുതൽ ആളുകൾക്ക് സ്വാന്തന ചികിത്സയുടെ കരുതൽ നൽകുന്നതിനും തദ്ദേശസ്ഥാപനങ്ങൾക്കായിട്ടുണ്ട്. ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക് പുറമേയാണിത്.
പദ്ധതി മാർഗരേഖയിൽ ശിശുക്കൾ, ഭിന്നശേഷി വിഭാഗങ്ങൾക്കും, വയോജനങ്ങളുടെ പാലിയേറ്റീവ് കെയർ പദ്ധതികൾക്കുമായി പദ്ധതി വിഹിതത്തിന്റെ അഞ്ചു ശതമാനം വീതം വകയിരുത്തണം എന്ന നിബന്ധന സർക്കാർ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ ഫലമായി പാലിയേറ്റീവ് മേഖലയിൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സാധിച്ചു. നടപ്പു സാമ്പത്തിക വർഷം 117.96 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. ഇതിൽ 95.96 കോടി രൂപ വികസന ഫണ്ട് വിഹിതമാണ്.
English summary: Palliative care projects in Kerala
You may also like this video: