വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ പമ്പ ഡാം തുറക്കാൻ സാധ്യത. പമ്പ ജല സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലർട്ട് ലെവൽ 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ 1.30ന് ജലനിരപ്പ് 982.00 മീറ്റർ എത്തിയതിനാൽ നീല അലർട്ട് പ്രഖ്യാപിച്ചു. പമ്ബാ നദിയുടെ തീരത്തള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ല കലക്ടർ പിബി നൂഹ് അറിയിച്ചു.
English summary; pamba dam opened
you may also like this video;