October 2, 2022 Sunday

Related news

June 7, 2022
February 21, 2022
January 20, 2022
November 20, 2021
January 13, 2021
January 13, 2021
September 9, 2020
August 10, 2020
August 9, 2020
August 9, 2020

പമ്പ ഡാം ഉടൻ തുറക്കും; ആശങ്ക വേണ്ടെന്ന് കെഎസ്ഇബി

Janayugom Webdesk
August 9, 2020 1:56 pm

പമ്പ അണക്കെട്ട് ഉടൻ തുറക്കുമെന്ന് വിവരം. ആറ് ഷട്ടറുകള്‍ രണ്ട് അടി വീതം ഉടൻ തുറക്കും. പമ്പാ നദിയില്‍ 40 സെന്റിമീറ്റര്‍ ജലനിരപ്പ് ഉയരാൻ സാധ്യത. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി അണക്കെട്ട് തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. എട്ട് മണിക്കൂറെങ്കിലും ഷട്ടര്‍ തുറന്ന് വക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

എന്നാല്‍ അണക്കെട്ട് തുറക്കുന്നത് വഴി വലിയ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നാണ് കെഎസ്ഇബിയും ജില്ലാ ഭരണകൂടവും പറയുന്നത്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. നീരൊഴുക്ക് കാര്യമായി ഉണ്ടാകില്ലെന്ന് മാത്രവുമല്ല ചെറിയ ഡാമുകൂടിയായതിനാൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും കെഎസ്ഇബി വിശദീകരിക്കുന്നു . റാന്നി ടൗണിൽ 19 ബോട്ടുകളും തിരുവല്ലയിൽ ആറ് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്.

ENGLISH SUMMARY: PAMBA DAM WILL BE OPEN SOON

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.