പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‍ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പമ്പയിൽ പൊലീസ് തടഞ്ഞതായി പരാതി. തൃപ്തി, അവന്തിക, രഞ്ജു എന്നിവരെയാണ് തടഞ്ഞത്. പൊലീസ് അകാരണമായാണ് തങ്ങളെ തടഞ്ഞതെന്ന് അവര്‍ വ്യക്തമാക്കി.
എന്നാല്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ മാത്രമാണ് തടഞ്ഞതെന്നാണ് പൊലീസ് നിലപാട്. രേഖകള്‍ പരിശോധിച്ച ശേഷം കടത്തിവിട്ടെന്നും പൊലീസ് വ്യക്തമാക്കി.
മണ്ഡല പൂജയോട് അനുബന്ധിച്ച് കനത്ത സുരക്ഷ വലയത്തിലാണ് ശബരിമല. ഭക്ത ലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി ശബരിമലയില്‍ തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന ഇന്നലെ നടന്നിരുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.