June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 27, 2022

മാര്‍ച്ച് 31 ന് മുമ്പ് പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഈ പ്രധാന 18 ഇടപാടുകൾ നടക്കില്ല

By Janayugom Webdesk
February 17, 2020

മാർച്ച് 31 ന് അകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് റദ്ദാക്കുമെന്ന് ആദായ നികുതി വകുപ്പ്. കഴിഞ്ഞ ജനുവരി 27 വരെ 30.75 കോടി പാന്‍ കാർഡുകൾ ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞുവെങ്കിലും ഇനിയും 17.58 കോടി ബന്ധിപ്പിക്കാനുണ്ട്. മാർച്ച് 31 ന് മുൻപ് ബന്ധിപ്പിച്ചില്ലെങ്കിൽ അത്തരം പാൻ കാർഡുകൾ തത്കാലത്തേയ്ക്ക് പ്രവർത്തന രഹിതമാകും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ 18 സാമ്പത്തിക ഇടപാടുകൾ നടക്കാതാകും.

വാഹനങ്ങളുടെ വിൽപ്പന, വാങ്ങൽ, ഡിമാറ്റ് അക്കൗണ്ട്, ഡെബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ് എന്നിവയടക്കം ഒരു ഇടപാടും നടക്കാതെ വരും. എന്നാൽ എപ്പോഴാണോ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് അപ്പോൾ വീണ്ടും പുനഃസ്ഥാപിതമാകുകയും ചെയ്യും. ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെങ്കിൽ ഇരു കാർഡിലെയും വിവരങ്ങൾ ഒന്നായിരിക്കണം. പേര്, ലിംഗം, ജനനതീയതി എന്നിവ ഒരു പോലെ അല്ലാ എങ്കിൽ അവ തിരുത്തിയതിന് ശേഷം മാത്രമേ ബന്ധിപ്പിക്കൽ സാധ്യമാകൂ.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.