പാന്‍ മസാലയുടെ വില്‍പനയും ഉപയോഗവും നിരോധിച്ചു

Web Desk
Posted on October 02, 2019, 6:06 pm

ജയ്പൂര്‍: രാജസ്ഥാനില്‍ പാന്‍ മസാലയുടെ വില്‍പനയും ഉപയോഗവും നിരോധിച്ചു. പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം ഭക്ഷ്യസുരക്ഷാ നിയമപ്രകാരമാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. മഗ്നീഷ്യം കാര്‍ബോണേറ്റ്, നിക്കോട്ടിന്‍, ടുബാക്കോ, മിനറല്‍ ഓയില്‍, സുപാരി എന്നിവയടങ്ങിയ പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ക്കാണ് സര്‍ക്കാര്‍ നിരോധനം.

പാന്‍ മസാലകളുടെ ഉല്‍പാദനം, വിതരണം, വില്‍പ്പന എന്നിവയൊന്നും സംസ്ഥാനത്ത് ഇനി അനുവദിക്കില്ല. മഹാരാഷ്ട്ര, ബിഹാര്‍ എന്നിവയ്ക്കു ശേഷം പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍.