ചര്‍ച്ച നയിക്കുന്നത് മുസ്ലിം അവതാരകന്‍: കണ്ണുപൊത്തി ചര്‍ച്ചക്കെത്തിയ സംഘപരിവാര്‍ നേതാവ്

Web Desk
Posted on August 02, 2019, 3:54 pm

ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ച നയിക്കുന്ന മുസ്ലിം അവതാരകനെ കാണാതിരിക്കാന്‍ കണ്ണുപൊത്തി സംഘപരിവാര്‍ നേതാവ്. ‘ഹം ഹിന്ദു’ സ്ഥാപകന്‍ അജയ് ഗൗതമാണ് അവതാരകനെ കാണാതിരിക്കുന്നതിന് കണ്ണുപൊത്തിയത്.

ന്യൂസ് 24 ന്റെ ചര്‍ച്ചയ്ക്ക് എത്തിയ അജയ് ഗൗതം ചര്‍ച്ച നിയന്ത്രിക്കുന്ന അവതാരകന്‍ മുസ്ലീമാണെന്ന് അറിഞ്ഞ് അദ്ദേഹത്തെ കാണാതിരിക്കാന്‍ കൈകൊണ്ട് കണ്ണുപൊത്തിയത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ യുമായി ബന്ധപ്പെട്ട വിഷയം തന്നെ ആയിരുന്നു ചാനല്‍ ചര്‍ച്ചയിലെ വിഷയം. പൂര്‍ണ്ണ സ്വരാജ് എന്നാല്‍ സമ്പൂര്‍ണ്ണ ഹിന്ദു രാഷ്ട്രമാണെന്നാണ് അജയ് ഗൗതമിന്റെ സ്ഥാപനമായ ഹം ഹിന്ദുവിന്റെ വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. അജയ് ഗൗതം ഇത്തരം ഒരു പ്രവൃത്തി ചെയ്തതിനാല്‍ ഇനി അദ്ദേഹത്തെ ചാനലിന്റെ ചര്‍ച്ചയ്ക്ക് വിളിക്കില്ലെന്ന് ചാനല്‍ അധികൃതര്‍ വ്യക്തമാക്കി.

അഹിന്ദുവായ ഡെലിവറി ബോയില്‍ നന്നും ഭക്ഷണം സ്വീകരിക്കാനാവില്ലെന്ന് പറഞ്ഞ് അമിത് ശുക്ല എന്നയാളുടെ ട്വിറ്ററിലെ പോസ്റ്റ് വന്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണമെന്നത് മതമാണെന്നുമായിരുന്നു സൊമാറ്റോ നല്‍കിയ മറുപടി.

YOU MAY LIKE THIS VIDEO