Janayugom Online
Prime Minister Narendra Modi during Civil Services Day 2017 function in New Delhi on Friday. Express Photo By Amit Mehra 21 April 2017

സ്‌കൂളുകളില്‍ കോവിന്ദിന്റെയും മോഡിയുടെയും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവ്

Web Desk
Posted on October 08, 2017, 9:29 am

പനജി: സംസ്ഥാനത്തെ സ്‌കൂളുകളില്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഫോട്ടോ പ്രദര്‍ശിപ്പിക്കണമെന്ന് ഗോവ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ദിപാവലി അവധിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ രാം നാഥ് കോവിന്ദിന്റെയും നരേന്ദ്ര മോഡിയുടെയും ഫോട്ടോകള്‍ സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നാണ് ഉത്തരവ്.
വിദ്യാഭ്യാസ വകുപ്പ് മേധാവികളുമായി അടുത്തിടെ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ നടത്തിയ യോഗത്തിന് ശേഷമാണ് ഈ നിബന്ധന വന്നത്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുറമേ എയ്ഡഡ് സ്‌കൂളുകളിലും ഈ ഉത്തരവ് നടപ്പിലാക്കണം.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ വ്യവസ്ഥ പ്രകാരമാണ് ഇത്തരമൊരു നടപടിയെന്ന് ഗോവന്‍ വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. മഹാത്മാ ഗാന്ധിയുടെയും ബി ആര്‍ അംബേദ്ക്കറുടെയും ഫോട്ടോകള്‍ക്ക് പുറമേ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഫോട്ടോകള്‍ കൂടി പ്രദര്‍ശിപ്പിക്കുന്നത് കുട്ടികളുടെ അറിവിലേക്ക് വേണ്ടിയാണെന്നാണ് വാദം.
ഗോവയില്‍ പ്രൈമറി സ്‌കൂളുകള്‍ ഉള്‍പ്പടെ 2,000ത്തില്‍ അധികം സ്‌കൂളുകളാണ് ഉള്ളത്.