ഓണം വിപണി ലക്ഷ്യമിട്ട് പുതിയ ഉത്പന്നങ്ങളുമായി പാനസോണിക്ക്

Web Desk
Posted on August 06, 2019, 5:05 pm
പാനസോണിക് ഓണവിപണിക്കായുള്ള ഓഫറുകള്‍ പ്രഖ്യാപിക്കുന്ന വേദിയില്‍ സൗത്ത് ഏഷ്യ റീജിയണല്‍ ഹെഡ് റിച്ചാര്‍ഡ് ഡാനിയല്‍ രാജ്, സംസ്ഥാന തലവന്‍ റോബി ജോസഫ്, കേരള ബ്രാഞ്ച് ഹെഡ് ആന്‍റണി ജ്യോതിഷ് എന്നിവര്‍

കൊച്ചി: കേരളത്തിലെ ഓണം സീസണ്‍ ലക്ഷ്യമിട്ട് എല്ലാ വിഭാഗത്തിലും പുതിയ ഉത്പന്നങ്ങളുമായി പാനസോണിക്ക്. ടിവി, റെഫ്‌റിജറേറ്റര്‍, വാഷിംഗ് മെഷീന്‍, എയര്‍ കണ്ടീഷ്ണര്‍, മൈക്രോവേവ്, ഓഡിയോ സിസ്റ്റം തുടങ്ങി എല്ലാ വിഭാഗത്തിലും പുതിയ മോഡലുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഓണത്തിന് കേരളാ വിപണിയില്‍ നിന്ന് 250 കോടി രൂപയുടെ വിറ്റുവരവും 55% വില്‍പ്പന വളര്‍ച്ചയുമാണ് പാനസോണിക്ക് ലക്ഷ്യമിടുന്നത്.

നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജപ്പാനിലേക്ക് സൗജന്യ യാത്ര, കേരളത്തിലെ 51 വീടുകള്‍ക്ക് മേക്കോവര്‍ എന്നീ സമ്മാനങ്ങളും കമ്പനി മുന്നോട്ടുവയ്ക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് എക്സ്റ്റന്‍ഡഡ് വാറണ്ടിയും ക്യാഷ്ബാക്കും കണ്‍സ്യൂമര്‍ ഫിനാന്‍സ് ഓഫറുകളും പാനസോണിക്ക് നല്‍കുന്നുണ്ട്.

ഓണത്തിന് മുന്നോടിയായി പാനസോണിക്കിന്‍റെ പരസ്യങ്ങളുള്ള ഡിസ്‌പ്ലേ വാനുകള്‍ കേരളത്തിലെ 12 നഗരങ്ങളില്‍ സഞ്ചരിക്കും. കേരളത്തില്‍നിന്ന് യാത്ര തുടങ്ങുന്ന ഈ വാന്‍ 75 ദിവസം കൊണ്ട് ഇന്ത്യ മുഴുവന്‍ സഞ്ചരിക്കും.