September 29, 2022 Thursday

Related news

July 3, 2022
January 24, 2022
December 20, 2021
December 11, 2021
December 10, 2021
November 29, 2021
November 23, 2021
November 3, 2021
April 13, 2021
January 4, 2021

പാണത്തൂര്‍ ബസപകടം: വാഹനത്തിന്‌ യന്ത്ര തകരാറില്ല

Janayugom Webdesk
കാഞ്ഞങ്ങാട്
January 4, 2021 6:32 pm

പാണത്തൂരില്‍ പരിയാരത്തെ ചെങ്കുത്തായ ഇറക്കത്തില്‍ വിവാഹബസ്‌ മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സബ്‌ കലക്ടര്‍ കാഞ്ഞങ്ങാട്ടെ മേഘ ശ്രീക്കാണ്‌ അന്വേഷണ ചുമതല. ഇന്നലെ മോട്ടോര്‍ വാഹന വകുപ്പ്‌ അന്വേഷണം ആരംഭിച്ചു. ആര്‍ടിഒ എ കെ രാധാകൃഷ്‌ണന്‍, എന്‍ഫോഴ്‌സ്‌മെന്റ്‌ ആര്‍ടിഒ, മറ്റ്‌ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി ബസ്‌ പരിശോധിച്ചു. ബസ്സിന്‌ യന്ത്ര തകരാറൊന്നുമില്ലെന്നും െ്രെഡവറുടെ അശ്രദ്ധയും പരിചയക്കുറവുംഅനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റിയതുമാകാം അപകടത്തിനിടയാക്കിയതെന്നാണ്‌ പ്രാഥമിക നിഗമനം. പുത്തൂര്‍ ഇറക്കത്തില്‍ സമീപത്തെ മരത്തില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട ബസ്‌ വീടിന്‌ മുകളിലേക്ക്‌ മറിയുകയായിരുന്നു.49 സീറ്റുള്ള ബസ്സില്‍ ആകെ 70 പേരാണ്‌ യാത്ര ചെയ്‌തത്‌. ബസിന്‌ സംസ്ഥാനത്ത്‌ സര്‍വ്വീസ്‌ നടത്താന്‍ പെര്‍മിറ്റുണ്ടായിരുന്നില്ല. അപകടത്തില്‍ പ്പെട്ട ബസ്സ്‌ പൂര്‍ണ്ണമായും തകര്‍ന്നു. വീട്‌ ഭാഗികമായും തകര്‍ന്നിട്ടുണ്ട്‌. ഗുരുതരമായി പരിക്കേറ്റ്‌ 11 പേര്‍ അപകട നില തരണം ചെയ്‌തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. അപകടത്തില്‍ ബസ്സിനിടയില്‍പ്പെട്ട യാത്രികരാണ്‌ മരണപ്പെട്ടത്‌.

ഏഴുപേരുടെ മരണത്തിനിടിയാക്കിയ ബസ്സപകടം സംബന്ധിച്ച്‌ മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണത്തിന്റെ ഭാഗമായി ആര്‍ടിഒ എ കെ രാധാകൃഷ്‌ണന്‍ പരിശോധന നടത്തുന്നു

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.