മാർച്ച് 31 ന് മുമ്പ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാതെ, അസാധുവായ കാർഡ് വീണ്ടും ഉപയോഗിച്ചാൽ 10,000 രൂപ പിഴ അടയ്ക്കേണ്ടി വരും. ഓരോ തവണയുള്ള ഉപയോഗത്തിനും 10,000 രൂപ വീതമാണ് പിഴ അടയ്ക്കേണ്ടത്. ആദായനികുതി നിയമത്തിലെ വകുപ്പ് 272 ബി പ്രകാരമാണ് പിഴ അടയ്ക്കേണ്ടത്. ബാങ്ക് അക്കൗണ്ട് എടുക്കുന്നതിനോ ഡ്രൈവിംഗ് ലൈസൻസിന് അപേഷിക്കുന്നതിനോ മറ്റ് നികുതിയേതര ആവശ്യങ്ങൾക്കോ തിരിച്ചറിയൽ രേഖയായി പാൻ കാർഡ് ഉപയോഗിക്കുന്നതിന് പിഴ ഈടാക്കില്ല.
എന്നാൽ ബാങ്കിൽ 50,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾ നടക്കുമ്പോൾ പാൻ കാർഡ് നൽകിയേ മതിയാകൂ. ഇത്തരത്തിൽ അസാധുവായ പാൻ ഓരോ തവണ ഉപയോഗിക്കുമ്പോഴും 10,000 രൂപ പിഴ അടയ്ക്കണം. പ്രവർത്തനരഹിതമായ പാൻ കൈവശമുള്ളവർ വീണ്ടും പുതിയ കാർഡിനായി അപേഷിക്കേണ്ട ആവശ്യമില്ല. ആധാറുമായി ലിങ്ക് ചെയ്ത് കഴിഞ്ഞാൽ പഴയ പാൻ കാർഡ് പ്രവർത്തനയോഗ്യമായി തീരും.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.