December 6, 2022 Tuesday

Related news

July 23, 2021
July 19, 2021
June 24, 2021
May 24, 2021
March 24, 2021
March 7, 2021
March 7, 2021
March 7, 2021
March 6, 2021
March 4, 2021

നഗരത്തിന്റെ പല ഭാഗങ്ങളിലും പഞ്ചവടിപ്പാലത്തിന്റെ ഒറിജിനല്‍ പോസ്റ്ററുകള്‍

Janayugom Webdesk
കൊച്ചി
March 24, 2021 7:43 pm

തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും പഞ്ചവടിപ്പാലം എന്ന കെ ജി ജോര്‍ജ് സിനിമയുടെ ഒറിജിനല്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പാലാരിവട്ടം പാലം മുതല്‍ കളമശ്ശേരി വരെയുള്ള വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്ററില്‍ മറ്റു യാതൊരു സന്ദേശവുമില്ലെന്നതാണ് രസകരമായ കാര്യം. പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലം എന്നു വിളിച്ചത് കേരളാ ഹൈക്കോടതിയാണ്.

കോടികള്‍ മുടക്കി പൂര്‍ത്തിയായ പാലം പൊളിയ്‌ക്കേണ്ടി വന്നത് യുഡിഎഫിന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. ഏതായാലും അപകടസാധ്യതയുണ്ടായിരുന്ന പാലം പൊളിച്ച് അതിന്റെ സ്ഥാനത്ത് കാലതാമസം ഒട്ടുമില്ലാതെ മികച്ച പാലം പുനര്‍നിര്‍മിച്ച് ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞത് ജനങ്ങള്‍ക്ക് ആശ്വാസമായി.

ഇതിനിടെ പാലാരിവട്ടം പാലത്തെപ്പറ്റിയുള്ള ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസംഗവും വൈറലായിരുന്നു. ‘കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ജീവിതത്തിന്റെ പ്രതീകമാണ് പാലാരിവട്ടം പാലം. യുഡിഎഫ് ആ പാലത്തോട് എന്തു ചെയ്‌തോ അതു തന്നെയാണ് യുഡിഎഫ് കേരള സമൂഹത്തോടും ചെയ്തത്. എല്‍ഡിഎഫ് ആ പാലത്തോട് എന്തു ചെയ്‌തോ അതു തന്നെയാണ് എല്‍ഡിഎഫ് കേരളത്തിനോടും ചെയ്തത്. അത് അതുവഴി പോകുന്ന എല്ലാ ജനങ്ങള്‍ക്കുമറിയാം. അതുകൊണ്ടാണ് ഞാനൊക്കെ ഇവിടെ വന്ന് എല്‍ഡിഎഫിനു വേണ്ടി സംസാരിക്കാന്‍ തീരുമാനിച്ചത്,’ എന്നാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞത്.

ഇതിന്റെ പശ്ചാത്തലത്തിലാണ് പഞ്ചവടിപ്പാലത്തിന്റെ പോസ്റ്ററുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Eng­lish Sum­ma­ry : Pan­chavadi­palam posters in Kochi

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.