September 29, 2022 Thursday

Related news

September 29, 2022
September 28, 2022
September 28, 2022
September 28, 2022
September 26, 2022
September 25, 2022
September 24, 2022
September 23, 2022
September 22, 2022
September 22, 2022

ബാലവിവാഹം; പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറസ്റ്റില്‍

Janayugom Webdesk
ചെന്നൈ
May 9, 2020 1:45 pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു. തൂത്തുക്കുടിയിലാണ് സംഭവം. തിരുച്ചെന്തൂര്‍ സ്വദേശി സുന്ദര്‍രാജാണ് (38) പൊലീസ് പിടിയിലായത്.

പ്ലസ്ടു വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെയാണ് ഇയാള്‍ വിവാഹം കഴിച്ചത്. വിവാഹത്തിനുശേഷമാണ് ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. അവര്‍ ഉടൻ തന്നെ കല്യാണ വീട്ടിലെത്തുകയും പെണ്‍കുട്ടിയെ തൂത്തുക്കുടിയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

സംഭവത്തില്‍ സുന്ദര്‍രാജിനും മാതാപിതാക്കള്‍ക്കുമെതിരെ ബാലവിവാഹ നിരോധനനിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ സുന്ദര്‍രാജിനെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Eng­lish Sum­ma­ry: Pan­chay­at Vice Pres­i­dent arrest­ed for mar­ry­ing minor girl.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.