കണ്‍വെയര്‍ ബെല്‍റ്റില്‍ കുടുങ്ങി പഞ്ചായത്തംഗത്തിന് ദാരുണാന്ത്യം

Web Desk
Posted on March 26, 2018, 3:09 pm

കുന്നത്തുനാട്. സ്വന്തം  ക്രഷര്‍ യൂണിറ്റിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ കുടുങ്ങി പഞ്ചായത്തംഗത്തിന് ദാരുണാന്ത്യം. മഴുവന്നൂര്‍ പഞ്ചായത്തംഗം ചീനിക്കുഴി കണ്ടനാടന്‍ കെ കെ ജോര്‍ജ്ജാണ് അപകടത്തില്‍ മരിച്ചത്. 54 വയസായിരുന്നു

ഇന്ന് രാവിലെ 7.30 ന്  ക്രഷര്‍ യൂണിറ്റിന്റെ കണ്‍വെയര്‍ ബെല്‍റ്റില്‍ കാല്‍ വഴുതി വീണാണ് അപകടം സംഭവിച്ചത്. മഴുവന്നൂര്‍ പഞ്ചായത് 19 വാര്‍ഡ് അംഗമാണ് ജോര്‍ജ്‌